toilet

സാങ്കേതികവിദ്യ വ്യാപമാകുന്നതിനോടൊപ്പം അതുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളും ആരോഗ്യ പ്രശ്നനങ്ങളും പലരെയും ബാധിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം എന്നിരിക്കെ മനപ്പൂർവം രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നവരും ഉണ്ട്. മൊബൈൽ ഫോൺ സർവ സാധാരണമായതോടെ അത് താഴെ വയ്ക്കാതെ എങ്ങോട്ടേക്കും കൊണ്ട് പോകുന്ന സ്വഭാവവും ഇപ്പോൾ ചിലർക്കുണ്ട്.

ഈ സ്വഭാവം കടുത്ത്, ഒടുവിൽ ടോയ്‌ലെറ്റിൽ പോകണമെങ്കിൽ പോലും ഇവർക്ക് മൊബൈൽ ഫോണിനെയും കൂടെ കൂട്ടാതെ പറ്റില്ല. എന്നാൽ ഇത് ഗുരുതര രോഗങ്ങൾ വരുത്തി വയ്ക്കും എന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ദീർഘനേരം മൊബൈൽ ഫോൺ കൈയിൽ പിടിച്ച് ടോയ്‌ലറ്റിൽ ഇരിക്കുന്നത് കാരണം പൈൽസ് രോഗം വരാനാണ് കൂടുതൽ സാദ്ധ്യത.

ആവശ്യത്തിലധികം നേരം ടോയ്‌ലെറ്റിൽ തിരുനാൾ മലദ്വാരത്തിലുള്ള ഞരമ്പുകളിലെ ആയാസം വർദ്ധിക്കുമെന്നതും ഇതിനുള്ള കാരണമാണ്. മലദ്വാര ഭിത്തികളിൽ അധിക സമ്മർദ്ദം വരുന്നത് മൂലം ഹെമറോയ്ഡ്, ഫിഷർ എന്നീ രോഗങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

ബ്രിട്ടനിൽ നടത്തിയ ഒരു സർവേ പ്രകാരം 57 ശതമാനം പേരും ടോയ്‌ലെറ്റിൽ പോകുമ്പോൾ മൊബൈൽ ഫോൺ ദീർഘനേരം ഉപയോഗിക്കുന്നവരാണ്. മൊബൈൽ ഫോൺ മാത്രമല്ല, പുസ്തകങ്ങൾ, പത്രങ്ങൾ എന്നിവ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നവരും ഇക്കൂട്ടത്തിലും. ഏതായാലും ഈ ശീലം അധികം വൈകാതെ ഉപേക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ രോഗങ്ങൾ പേറി നടക്കേണ്ടി വരും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.