രാം ഗോപാൽ വർമ അവതരിപ്പിക്കുന്ന, അഗസ്‌ത്യ മഞ്ജു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ബ്യൂട്ടിഫുളിന്റെ ട്രെയിലർ പുറത്തുവിട്ടു. ചിത്രം രംഗീലയുടെ രണ്ടാം ഭാഗം പോലെയാണെന്ന് ട്രെയിലർ ട്വീറ്റ് ചെയ്തുകൊണ്ട് രാം ഗോപാൽ വർമ പറഞ്ഞു.
അതേസമയം, പാർത് സുരിയും നൈന ഗാംഗുലിയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നിരിക്കുന്നത്. അമിതമായ ഗ്ലാമർ രംഗങ്ങളാണ് വിമർശനങ്ങൾക്ക് കാരണം. ഇതൊരു ബിഗ്രേഡ് സിനിമ പോലുണ്ടെന്നാണ് ആളുകൾ പറയുന്നത്. ചേരിനിവാസികളായ രണ്ട് പേർ പ്രണയത്തിലാകുന്നു, എന്നാൽ അതിൽ ഒരാൾ പെട്ടെന്ന് വലിയ നിലയിൽ എത്തുന്നതും അതിന് ശേഷമുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.
ട്രെയിലർ കാണാം