കൊച്ചി: ജോയ് ആലുക്കാസിൽ ദിവാലി മെഗാ ഗോൾഡ് ഫെസ്‌റ്രിന് തുടക്കമായി. ഉപഭോക്താക്കൾക്ക് സൗജന്യമായി സ്വർണ നാണയങ്ങളും കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണങ്ങളും സ്വന്തമാക്കാനുള്ള അവസരമാണിത്. ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഉപഭോക്തൃ താത്പര്യാർത്ഥം പ്രത്യേകം തയ്യാറാക്കിയ കളക്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്.
50,000 രൂപയ്‌ക്കോ അതിനുമുകളിലോ ഡയമണ്ട്/അൺകട്ട് ഡയമണ്ട് ജുവലറി വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയം സമ്മാനമായി ലഭിക്കും. ദീപാവലി ദിനങ്ങളായ ഒക്‌ടോബർ 25, 26, 27 തീയതികളിൽ 50,000 രൂപയ്‌ക്കോ അതിനു മുകളിലോ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 200 മി.ഗ്രാം സ്വർണനാണയവും സമ്മാനമായി നേടാം. പ്രത്യേക ദീപാവലി ബുക്കിംഗ് സൗകര്യവും ഷോറൂമുകളിലുണ്ട്.
ആഭരണങ്ങൾക്ക് ഒരുവർഷ സൗജന്യ ഇൻഷ്വറൻസ്, ആജീവനാന്ത സൗജന്യ മെയിന്റനൻസ്, ബൈബാക്ക് ഗ്യാരന്റി, ബെസ്‌റ്റ് പ്രൈസ് ഗ്യാരന്റി എന്നിവയും ലഭ്യമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.