sindhu

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ഡ്മി​ന്റ​ണി​ലെ​ ​ലോ​ക​ചാ​മ്പ്യ​ൻ​ ​പി.​വി.​ ​സി​ന്ധു​വി​ന് ​കേ​ര​ളം​ ​പ്രൗ​ഢ​ഗം​ഭീ​ര​മാ​യി​ ​ആ​ദ​രം​ ​ന​ൽ​കി.​ ​സം​സ്ഥാ​ന​ ​കാ​യി​ക​ ​വ​കു​പ്പും​ ​കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​നും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​യ​ ​സ്വീ​ക​ര​ണ​ ​പ​രി​പാ​ടി​ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​ജി​മ്മി​ ​ജോ​ർ​ജ് ​ഇ​ൻ​ഡോ​ർ​ ​സ്റ്രേ​ഡി​യ​മാ​ണ് ​വേ​ദി​യാ​യ​ത്. ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 2​ന് ​സെ​ൻ​ട്ര​ൽ​ ​സ്റ്രേ​ഡി​യ​ത്തി​ൽ​ ​നി​ന്നും​ ​തു​റ​ന്ന​ ​ജീ​പ്പി​ൽ​ ​സൈ​ക്ലിം​ഗ്,​ ​റോ​ള​ർ​ ​സ്കേ​റ്രിം​ഗ് ​താ​ര​ങ്ങ​ളു​ടെ​യും​ ​അ​ശ്വാ​രൂ​ഢ​ ​സേ​ന​യു​ടെ​യും​ ​കാ​യി​ക​ ​താ​ര​ങ്ങ​ളു​ടെ​യും​ ​അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ​സി​ന്ധു​വി​നെ​ ​സ​മ്മേ​ള​ന​വേ​ദി​യാ​യ​ ​ജി​മ്മി​ ​ജോ​ർ​ജ് ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ​ആ​ന​യി​ച്ച​ത്. റോ​ഡ് ​ഷോ​ ​ക​ട​ന്നു​പോ​യ​ ​വ​ഴി​യു​ടെ​ ​അ​രി​കി​ൽ​ ​തി​ങ്ങി​ക്കൂ​ടി​യ​വ​ർ​ ​ആ​ർ​പ്പു​വി​ളോ​ടെ​ ​ഹ​ർ​ഷാ​ര​വം​ ​മു​ഴ​ക്കി​യാ​ണ് ​സി​ന്ധു​വി​നെ​ ​വ​ര​വേ​റ്ര​ത്.

ത​ന്നെ​കാ​ത്തു​ ​നി​ന്ന​വ​ർ​ക്ക് ​നേ​രെ​ ​നി​റ​ഞ്ഞ​ ​ചി​രി​യോ​ടെ​ ​കൈ​വീ​ശി​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്ത​ ​സി​ന്ധു​വി​ന് ​ബൊ​ക്കെ​ ​ന​ൽ​കി​യും​ ​ഷാ​ൾ​ ​അ​ണി​യി​ച്ചും​ ​റോ​സാ​പൂ​ക്ക​ൾ​ ​ന​ൽ​കി​യും​ ​ആ​രാ​ധ​ക​ർ​ ​ത​ങ്ങ​ളു​ടെ​ ​സ്നേ​ഹം​ ​അ​റി​യി​ച്ചു.​കോ​ർ​പ​റേ​ഷ​ന് ​മു​ന്നി​ൽ​ ​മേ​യ​ർ​ ​വി.​കെ.​ ​പ്ര​ശാ​ന്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കൗ​ൺ​സി​ല​ർ​മാ​രും​ ​ന​ഗ​ര​സ​ഭ​ ​ജീ​വ​ന​ക്കാ​രും​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ​മാ​ണി​ ​സി.​ ​കാ​പ്പ​ൻ​ ​എം.​എ​ൽ.​എ​യും​ ​സി​ന്ധു​വി​ന് ​സമ്മാനം ന​ൽ​കി.​ ​കേ​ര​ളീ​യ​ ​വേ​ഷം​ധ​രി​ച്ച് ​മു​ത്തു​ക്കു​ട​യേ​ന്തി​യ​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​ഇ​രു​വ​ശ​വും​ ​നി​ന്നാ​ണ് ​സി​ന്ധു​വി​നെ​ ​സ്റ്റേഡി​യ​ത്തി​ലേ​ക്ക് ​ആ​ന​യി​ച്ച​ത്. മുഖ്യമന്ത്രി പിണറായി വിജയൻ സിന്ധുവിന് ഉപഹാരം നൽകി.