
അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രണയ ചിത്രമാണ് ലൂക്ക. അഹാന കൃഷ്ണയും ടൊവിനോ തോമസും നായിക നായന്മാരായത്തുന്ന ചിത്രത്തിൽ ചുബനരംഗം വെട്ടിമാറ്റിയിരുന്നു. സെൻസർ ബോർഡ് പോലും ഒഴിവാക്കരുതെന്ന് പറഞ്ഞ ചുംബനരംഗം ലൂക്കയുടെ ഡിവിഡി ഇറങ്ങിയപ്പോൾകട്ട് ചെയ്തത് ചോദ്യം ചെയ്ത് സംവിധായകൻ അരുൺ ബോസ് രംഗത്തുവന്നിരുന്നു. ഈ രംഗങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സൈന വിഡിയോസ് ആണ് രംഗം യൂട്യൂബിലൂടെ പങ്കുവച്ചത്. സത്യത്തിൽ ആ രംഗം ഇല്ലെങ്കിൽ ലൂക്ക എന്ന സിനിമ ഇല്ല. പറഞ്ഞു വരുന്നത് ലൂക്ക - നിഹാരിക യുടെ വളരെ ഇന്റിമേറ്റ് ആയ ഒരു ലിപ് ലോക്ക് രംഗത്തെ പറ്റി ആണ്. അതൊരിക്കലും ഒരു സിനിമാറ്റിക് ഗിമ്മിക് അല്ല. വളരെ വളരെ ആലോചിച്ചെടുത്ത് ആണ്. ലുക്കാ യുടെ സെൻസറിന്റെ അന്ന് സ്ക്രീനിംഗ് കഴിഞ്ഞു സെൻസർബോർഡ് അംഗങ്ങൾ ഞങ്ങളെ (ഞാനും ലൂക്ക പ്രൊഡ്യൂസഴ്സ് ഉം) ഉള്ളിലേക്ക് വിളിപ്പിച്ചു. ആ ഒരു ഇന്റിമേറ്റ് രംഗം ഉള്ളത് കൊണ്ട് U/A മാത്രമേ തരാൻ പറ്റുക ഉള്ളു എന്നും, എന്നാൽ ആ രംഗത്തിന്റെ പ്രസക്തി മനസിലായത് കൊണ്ട് അത് നിങ്ങൾ ഒരിക്കലും മുറിച്ചു മാറ്റരുത് എന്നും പറഞ്ഞു. സത്യത്തിൽ സന്തോഷം ആണ് തോന്നിയത്. എന്നാൽ ഡിവിഡി യിൽ അത് മുറിച്ചു മാറ്റപെട്ടിരിക്കുന്നു. അരുൺ ബോസ് ഫേസ്ബുക്കിൽ കുറിച്ചു.
ഇത് ലുക്കാ- നിഹാരിക യുടെ ഏറ്റവും ഇമോഷണൽ ആയ മൊമെന്റ് ആണ്, അതിൽ ഒരു ശതമാനം പോലും ലസ്റ്റ് ഇല്ല. ലുക്കാ യുടെ ഇമോഷണൽ ആയുള്ള സംസാരത്തിന്റെ ഉത്തരം ഡയലോഗ് കൊണ്ടല്ല മറിച്ചു ഒരു നോട്ടം കൊണ്ടും ചുംബനം കൊണ്ടും ആണ് നിഹാരിക നൽകേണ്ടത് എന്ന്. മാത്രമല്ല ചുംബിക്കുമ്പോൾ ഒരിക്കലും ചിരി ഉണ്ടാകരുത്, നേരിയ പുഞ്ചിരി പോലും. നിഹാരിക യുടെ ജീവിതത്തിലെ ആദ്യത്തെ കരച്ചിൽ ആണ് ആ ചുംബനം, വർഷങ്ങൾ ആയി അടക്കി വച്ച ഒരു തേങ്ങലിന്റെ പൊട്ടിത്തെറി പോലെ ആവണം അത്, ഏങ്ങൽ അടിക്കുന്ന പോലെ. സിനിമയുടെ പിന്നീടുള്ള പ്രോഗ്രഷൻ പോലും ആ രംഗത്തിൽ അധിഷ്ടിതം ആണ്. ലൂക്ക ഇറങ്ങി ഈ നിമിഷം വരെ ആ രംഗത്തെ പ്രേക്ഷകർ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല അന്നാണ് ഞാൻ മനസിലാക്കുന്നത്. സംവിധായകൻ കൂട്ടിച്ചേർത്തു.