ചേലക്കാട് : പഴയകാല സ്മരണകൾ പുതുക്കി ചേലക്കാട് എൽ. പി സ്കൂളിൽ പൂർവ വിദ്യാർത്ഥികൾ ( മഷിത്തണ്ട് 2019) ഒത്തുകൂടി. നാദാപുരം ഗ്രാമ പഞ്ചായത്ത് 8ാം വാർഡ് മെമ്പർ മോളി പറമ്പത്ത് പരിപാടി ഉദ്ഘടനം ചെയ്തു. പ്രധാനാധ്യാപിക നളിനി ടീച്ചർ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥി അൻഷാദ് കെ സ്വാഗതം പറഞ്ഞു. മുൻ പ്രധാനാധ്യാപകൻ നാണു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാർത്ഥികൾക്കായി ബഷീർ മാസ്റ്റർ മോട്ടിവേഷൻ ക്ലാസ്സെടുത്തു. സ്കൂളിന് വേണ്ടിയുള്ള വിദ്യാർത്ഥികളുടെ ഉപഹാരവും അധ്യാപകർക്കു കൈമാറി. അനിഷ ഷാജി (പി.ടി.എ പ്രസിഡന്റ്) രാഘവൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ, മിനി ടീച്ചർ ,വസന്ത ടീച്ചർ, പ്രകാശൻ മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, അശ്വനി സോമൻ ,കെ.എം രാജൻ, റഫീഖ്, ഷിബിന തുടങ്ങിയവർ സംസാരിച്ചു.