ലോക ബാഡ്മിന്റണ്‍ പി.വി സിന്ധുവിന് സ്വീകരണം.
1. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പി.വി സിന്ധുവിന് സ്‌നേഹാദരങ്ങള്‍. കേരള ഒളിംമ്പിക് അസോസിയേഷനും, കായിക വകുപ്പും ചേര്‍ന്നാണ് സിന്ധുവിന് സ്വീകരണം ഒരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി സിന്ധുവിന് കൈമാറി.
2. കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനായിരുന്നു. കേരള ഒളിമ്പിക് അസോസിയേഷന്റെ മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്സ് വെബ് പോര്‍ട്ടല്‍ യൂട്യൂബ് ചാനലായ കേരള ഒളിമ്പികിന്റെ ലോഞ്ച് പി.വി സിന്ധു നിര്‍വഹിച്ചു. മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സികുട്ടന്‍, ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
3. കൂടത്തായി കൂട്ടകൊലപാതകത്തില്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സന്റെ പുതി വെളിപ്പെടുത്തല്‍. ജോളി കൊലയാളി എന്ന് അറിയില്ലായിരുന്നു. ജോളിയും ആയി നല്ല സൗഹൃദം ഉണ്ടായിരുന്നു. ജോണ്‍സന്റെ പേരില്ലുള്ള സിം കാര്‍ഡാണ് ജോളി ഉപയോഗിച്ചത്. ജോളിക്ക് ഒപ്പം സിനിമയ്ക്കും വിനോദ യാത്രക്കും പോയിട്ടുണ്ടെന്നും ജോണ്‍സണ്‍ വെളിപ്പെടുത്തി.
4.കൂടത്തായി ദുരൂഹ മരണങ്ങള്‍ക്ക് പിന്നില്‍ വന്‍ ആസൂത്രണമെന്ന് അന്വേഷണ സംഘം കോടതിയില്‍. കേസിന്റെ വേരുകള്‍ കട്ടപ്പനയിലുമുണ്ട്. വിശദമായ അന്വേഷണം നടത്തിയാലേ മുഴുവന്‍ ചുരുളുകളും അഴിയുകയുള്ളൂ. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. വിശദമായ തെളിവെടുപ്പിന് ആയാണ് 15 ദിവസം കസ്റ്റഡിയില്‍ ചോദിച്ചതെന്ന് അന്വേഷണ സംഘം താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.
5.കസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് ഡെപ്യൂട്ടി തഹസീദാര്‍ ജയശ്രീയാണ്. അഭിഭാഷകന്‍ ജോര്‍ജ് കൂടത്തായിയും സംശയ നിഴലിലാണ്.
6.കൂടത്തായി ദുരൂഹ മരണങ്ങള്‍ ആറ് പ്രത്യേക സംഘങ്ങളായി അന്വേഷിക്കും. ഇതിനായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ജോളി കോയമ്പത്തൂരിലേക്ക് നടത്തിയ നിരന്തര യാത്രകളും അന്വേഷണ സംഘം പരിശോധിക്കും. ജോളിക്ക് മൂന്ന് ഫോണുകള്‍ ഉണ്ടായിരുന്നു എന്നും കസ്റ്റഡിയില്‍ എടുത്ത ദിവസവും ഫോണില്‍ സംസാരിച്ചിരുന്നു എന്നുമുള്ള ഭര്‍ത്താവ് ഷാജുവിന്റെ മൊഴിയിലും അന്വേഷണം
7. കൂടത്തായി കൂട്ട കൊലപാതക കേസില്‍ വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ജോളിക്ക് കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ജോളിക്ക് സ്വത്ത് തട്ടിയെടുക്കാന്‍ കൂട്ടുനിന്ന റവന്യൂവകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടിയെടുക്കാനും അന്വേഷണം നടത്താനുമാണ് നിര്‍ദ്ദേശം. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ പ്രാഥമിക അന്വേഷണം നടത്താന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു
8.കളക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ നേരത്തെ ഡെപ്യൂട്ടി തഹസില്‍ദാറും നിലവില്‍ തഹസില്‍ദാറുമായ വനിത ഉദ്യോഗസ്ഥ അടക്കമുള്ളവര്‍ക്ക് ജോളിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വനിത ഉദ്യോഗസ്ഥയ്ക്ക് എതിരേയും താമരശേരി തഹസില്‍ദാര്‍ ഓഫീസ്, കൂടത്തായി വില്ലേജ് ഓഫീസ് എന്നിവടങ്ങളിലെ ജീവനക്കാര്‍ക്ക് എതിരേയും അന്വേഷണം ഉണ്ടാകും. അന്വേഷണം സംബന്ധിച്ച നിര്‍ദ്ദേശം റവന്യൂ സെക്രട്ടറിക്കാണ് മന്ത്രി നല്‍കിയത്.
9. കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി. കേരളപ്പിറവി ദിനത്തില്‍ കേരള ബാങ്ക് യാഥാര്‍ഥ്യം ആകും. ആര്‍.ബി.ഐയുടെ അനുമതി കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. വലിയ പ്രതിസന്ധികളും നിയമ പ്രശ്നങ്ങളും മറി കടന്നാണ് കേരള ബാങ്ക് രൂപീകരണം യാഥാര്‍ഥ്യം ആകുന്നത്. പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വന്നാണ് ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത്. ഈ നടപടി ആര്‍.ബി.ഐ അംഗീകരിക്കുക ആയിരുന്നു.
10. ശബരിമല വിമാനത്താവള നിര്‍മാണത്തിന് തര്‍ക്ക ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കും. തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍. തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിന് ഉള്ള നിയമപരമായ മാര്‍ഗങ്ങള്‍ തേടും. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ചാകും എസ്റ്റേറ്റ് ഏറ്റെടുക്കുക. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കാനും തീരുമാനം.
11. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം എന്ന് പറഞ്ഞു കൊണ്ടാണ് ജാവദേക്കര്‍ തീരുമാനം മാദ്ധ്യമങ്ങളെ അറിയിച്ചത്.
1. 50 ലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് കേന്ദ്ര തീരുമാനം ഗുണം ചെയ്യും. 2020 ജൂലായ് മുതലാണ് ഈ തീരുമാനം നടപ്പിലാകുക. നേരത്തെ 12 ശതമാനം ആയിരുന്ന ക്ഷാമബത്ത 17 ശതമാനമായി ഉയര്‍ത്തുമ്പോള്‍ 15,909.35 കോടി രൂപ പദ്ധതിക്കായി കേന്ദ്രം നീക്കിവയ്‌ക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു. ക്ഷാമബത്തയില്‍ ഒറ്റത്തവണ അഞ്ചു ശതമാനത്തിന്റെ വര്‍ധനവ് കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നത് ഇത് ആദ്യമാണെന്നും വിവിധ മേഖലകള്‍ക്ക് വേണ്ടിയുള്ള മറ്റ് ചില പദ്ധതികളും കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു. ഏഴാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ നിര്‍ദേശങ്ങളുടെ ഭാഗമായാണ് കേന്ദ്രം ഈ തീരുമാനം കൈക്കൊണ്ടത്