india-

ന്യൂഡൽഹി : ജമ്മുകാശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രാലയം. ഇക്കാര്യം ചൈനയ്ക്ക് അറിയാമെന്നും മറ്റ് രാജ്യങ്ങൾ കാശ്മീരിനെക്കുറിച്ചുള്ള നിലപാട് പറയുന്നതിൽ നിന്ന് മാറിനിൽക്കണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇമ്രാൻഖാൻ -ഷി ജിൻപിംഗ് ചർച്ചയിൽ കാശ്മീരിനെക്കുറിച്ച് പരാമർശിച്ചതിനെ തുടർന്നാണ് ഇന്ത്യ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

കാശ്മീർ വിഷയം ചൈന സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പാകിസ്ഥാന്റെ താത്പര്യത്തെ പിന്തുണയ്ക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു. കാശ്മീർ വിഷയത്തിൽശരിയും തെറ്റും വ്യക്തമാണെന്നും ഇരു രാജ്യങ്ങളും സമാധാനപരമായ ചർച്ചയിലൂടെ പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഷി ജിൻപിംഗ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.