ലക്ഷ്യം ഒളിമ്പിക്സ് സ്വർണം
ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടുകയാണ് ലക്ഷ്യം. അതത്ര എളുപ്പം അല്ല എന്നറിയാം. പക്ഷേ കഠിനാധ്വാനത്തിലെ അതിനു കഴിയുമെന്ന് തന്നെയാണ് വിശ്വാസം.
ടൂർണമെന്റുകളെല്ലാം പ്രധാനം
ടൂർണമെന്റുകളെല്ലാം പ്രധാനമാണ്. എല്ലാത്തിനും വലിയ പ്രാധാന്യം ഉണ്ട്. ഡെന്മാർക്ക്, പാരീസ് ഒാപ്പണുകൾക്ക് ഇറങ്ങുന്നത് ഒളിമ്പിക്സിനായുള്ള മുന്നൊരുക്കമെന്ന നിലയിലാണ്.
തോൽവി
തളർത്തിയില്ല
കൊറിയ ഓപ്പൺ ടൂർണമെന്റ് തോൽവിയിൽ തളർന്നില്ല. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. തോൽക്കുമ്പോൾ അതെന്റെ ദിവസമായിരുന്നില്ല എന്ന് കരുതും. കുറവുകൾ മനസിലാക്കാനുള്ള അവസരം കൂടിയാണ് തോൽവികൾ.
ഇനിയും മെച്ചപ്പെടണം
പ്രകടനത്തിൽ തൃപ്തിയുണ്ട്. ലോകചാമ്പ്യൻഷിപ്പിന് ശേഷവും മികച്ച കളി പുറത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും മെച്ചപ്പെടാനുണ്ട്.
സ്വയം വിശ്വസിക്കൂ
സ്വന്തം കഴിവിൽ വിശ്വാസിക്കണം. കഠിനാധ്വാനം ചെയ്യണം. പെട്ടെന്ന് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയില്ല. ക്ഷമയോടെ കാത്തിരിക്കണം. അല്ലാതെ ഒരു അക്കാഡമിക്കും സൂപ്പർ സ്റ്റാറുകളെ സൃഷ്ടിക്കാൻ കഴിയില്ല. എട്ടാം വയസിലാണ് ഞാൻ കളി തുടങ്ങിയത്. ഇപ്പോൾ 24 വയസായി.
കുടുംബത്തിന്റെ
പിന്തുണ അത്യാവശ്യംം
കുടുംബത്തിന്റെ പിന്തുണ പ്രധാനമാണ്. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. ബാഡ്മിന്റണിൽ ഞാൻ ശോഭിക്കുമെന്ന് ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു.
കേരളം മാതൃക
കായിക മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് കേരളം നൽകുന്നത്. എല്ലാ കായിക ഇനങ്ങൾക്കും പിന്തുണ നൽകുന്നു. ഇതിനാലാണ് രാജ്യത്തിന് അഭിമാനമായ താരങ്ങളെ കേരളത്തിന് സൃഷ്ടിക്കാൻ കഴിയുന്നത്. കേരളത്തിലെ പോലെ സ്പോർട്സിന് പ്രോത്സാഹനം നൽകുന്ന സംസ്ഥാനങ്ങൾ കുറവാണ്.
ഇനിയും വരും
കേരളത്തിൽ നിന്നും വലിയ പിന്തുണയും പ്രോത്സാഹനവുാണ് ലഭിക്കുന്നത്. നല്ല മനസുള്ളവരും സ്പോർട്സിനെ സ്നേഹിക്കുന്നവരുമാണ് മലയാളികൾ. നിങ്ങളുടെ സ്നേഹം ഏറ്റുവാങ്ങാൻ ഇനിയും കേരളത്തിൽ വരും.
ഇന്നലെ രാത്രി 8.30നുള്ള വിമാനത്തിൽ സിന്ധു മടങ്ങി.