ഒരച്ഛന്റെയും മകളുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആദ്യ ലിപ് സിങ്ക് പാട്ട് ഹിറ്റായതിന് ശേഷമാണ് ഇരുവരും വീണ്ടുമെത്തുന്നത്. ഒരു വർഷം മുമ്പായികുന്നു അത്. യു.എസ് സംഗീത ബാൻഡ് മറൂൺ ഫൈവിന്റെ ഗേൾസ് ലൈക്ക് യു എന്ന പാട്ടുമായാണ് അച്ഛനും മകളും എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ മൈ ഡാർലിംഗ് മൈല എന്ന അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.