rohit

പൂനെ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് പൂനെയിലെ എം.സി.എ സ്റ്രേഡിയത്തിൽ തുടങ്ങും.രാവിലെ 9.30 മുതലാണ് മത്സരം.വിശാഖപട്ടണത്ത് നടന്ന ഒന്നാം ടെസ്റ്റിൽ 203 റൺസ് നേടിയ ഇന്ത്യ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 3-0ത്തിന് മുന്നിലാണ്.

വിജയത്തുടർച്ചയ്ക്ക്

ബാറ്രിംഗിലും ബൗളിംഗിലും മികച്ച ഫോമിലുള്ള ഇന്ത്യ ഏറെ ആത്മവിശ്വസത്തോടെയാണ് രണ്ടാം ടെസ്റ്രിനിറങ്ങുന്നത്. രോഹിത് ശർമ്മയെ ഓപ്പണറാക്കിയുള്ള പരീക്ഷണം ആദ്യ ടെസ്റ്റിൽ ഫലം കണ്ടതും. ആർ.അശ്വിൻ തിരിച്ചുവരവിലും തിളങ്ങിയതും ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. ബുംരയുടെ അഭാവത്തിലും ഷമിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളിംഗ് നിര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ വിജയം നേടിയ അതേ ടീമിനെത്തന്നെ രണ്ടാം ടെസ്റ്രിലും ഇന്ത്യ നിലനിറുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
സാധ്യതാ ടീം: രോഹിത്, മയാങ്ക്, പുജാര,കൊഹ്‌ലി,രഹാനെ,വിഹാരി, സാഹ, അശ്വിൻ,ജഡേജ, ഇഷാന്ത്,ഷമി.

ജയിക്കാൻ

രണ്ടാം ടെസ്റ്രിൽ വിജയിച്ച് പരമ്പരയിൽ പ്രതീക്ഷ നിലനിറുത്താനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം. സ്വന്തം നാട്ടിൽ ഏറെ കരുത്തരായ ഇന്ത്യയ്ക്കെതിരെ ഏറ്രവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ വിജയിക്കാനാകബവെന്ന് ദക്ഷിണാഫ്രിക്കയ്ക്കറിയാം. കഴിഞ്ഞ മത്സരത്തിൽ ബാറ്രിംഗിൽ വാലറ്റത്ത് തിളങ്ങിയെങ്കിലും ബൗളിംഗിൽ ശോഭിക്കാൻ കഴിയാതിരുന്ന പെയ്ഡറ്റിന് പകരം ലുങ്കി എങ്കിഡി അവസാന ഇലവനിൽ ഇടം നേടിയേക്കും.
സാധ്യതാ ടീം: മർക്രം, എൽഗാർ, ഡി ബ്രൂയിൻ, ബവുമ,ഡുപ്ലെസിസ്, ഡി കോക്ക്,മുത്തുസ്വാമി, ഫിലാണ്ടർ,മഹാരാജ്, റബാഡ,എൻഗിഡി.