vt-balram

വട്ടിയൂർക്കാവ്: വട്ടിയൂർക്കാവിൽ കൃത്രിമമായി ഉണ്ടാക്കിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്തിന്റെ പ്രതിച്ഛായയല്ല മറിച്ച് കഴിഞ്ഞ മൂന്ന് വർഷം തിരുവനന്തപുരത്തിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളാണ് വോട്ടർമാർ വിലയിരുത്തണ്ടതെന്ന് തൃത്താല എം.എൽ.എ വി.ടി ബൽറാം. വട്ടിയൂർക്കാവിൽ കെ.മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ബൽറാം.

കഠിനാധ്വാനം ചെയ്ത് പഠിച്ച് പി.എസ്‍.സി റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചവരുടെ തലയ്ക്ക് മുകളിലൂടെ ശിവരഞ്ജിത്തിനെയും നസീമിനെയും പോലുള്ള എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ക്രിമിനലുകളെ പ്രതിഷ്ഠിക്കുന്നത്. പിണറായി സർക്കാരിനെതിരെ ഈ ഉപതിരഞ്ഞെടുപ്പിൽ യുവജനങ്ങൾ വിധിയെഴുമെന്നും ബൽറാം പറഞ്ഞു. . ഉപതെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അവിശുദ്ധ ബന്ധം രൂപപ്പെടുന്നു. ഇതിന്റെ സൂചനയായി അരൂരിൽ സംസ്ഥാനത്തെ ഒരു മന്ത്രിയും സി.പി.എമ്മിന്റെ പ്രമുഖനായ നേതാവിന്റെയും സാന്നിധ്യത്തിൽ ആർ.എസ്.എസ് നേതാക്കന്മാരെ വീട്ടിൽപോയി കണ്ട് അവരുടെ പിന്തുണ നേടിയത് ഈ അവിശുദ്ധ ബന്ധത്തിന്റെ ഭാഗമായിട്ടാണെന്നും വി.ടി ബൽറാം ആരോപിച്ചു.