ഡോർട്ട്മുണ്ട്: ജർമ്മൻ സൂപ്പർതാരം ബാസ്റ്റിൻ ഷെയ്ൻസ്റ്രെയ്ഗർ പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കുന്നു. ഇന്നലെയാണ് തന്റെ ഔദ്യോഗിക ട്വിറ്രർ അക്കൗണ്ടിലൂടെ ഷെയ്ൻസ്റ്രെയ്ഗർ ഇക്കാര്യം വ്യക്തമാക്കിയത്. ഷെയ്ൻസ്റ്രെയ്ഗർ പരിശീലനരംഗത്തേക്ക് ചുവടുവയ്ക്കുന്നതിനായാണ് വിരമിക്കൽ പ്രഖ്യാപിച്ചതെന്നാണ് വിവരം. ഷെയ്ൻസ്റ്രെയ്ഗറിന്റെ വിരമിക്കൽ പ്രഖ്യാപനം വന്നയുടനെ അദ്ദേഹത്തെ ജർമ്മൻ ടീമിന്റെ പരിശീലന സംഘത്തിലേക്ക് പ്രധാന പരിശീലകൻ ജോവാക്കിം ലോ ക്ഷണിച്ചിട്ടുണ്ട്.
ലോകകപ്പ് നേടിയ ജർമ്മൻ ടീമിൽ അംഗമായിരുന്ന ഷെയ്ൻസ്റ്രെയ്ഗർ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് 2016ൽ വിരമിച്ചിരുന്നു. ബേയേൺ മ്യൂണിക്കിലും മാഞ്ചസ്റ്രർ യുണൈറ്രഡിലും കളിച്ചിട്ടുള്ള 36 കാരനായ ഷെയ്ൻസ്റ്രെയ്ഗർ നിലവിൽ മേജർ സോക്കർ ലീഗിലെ ചിക്കാഗോ ഫയറിന്റെ താരമായിരുന്നു.