രോഗങ്ങൾ നമ്മുടെ ജിവിതത്തിൽ പലപ്പോഴും തടസങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നിരുന്നാലും അതിനെയൊക്കെ തരണം ചെയ്യുന്നിടത്താണ് നമ്മുടെ വിജയം.തനിക്ക് വെല്ലുവിളിയായ ക്യാൻസറിനെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കൊണ്ട് പോരാടി തോല്പിച്ച കൊച്ചുമിടുക്കിയാണ് അഞ്ജലി. നിരന്തരമായ പരിശ്രമത്തിലൂടെ ഒറ്റക്കാലിൽ നൃത്തംചെയ്ത് ഈ കൊച്ചുമിടുക്കിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കാൻസർ ബാധിച്ച് അഞ്ജലിയുടെ ഒരു കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. പക്ഷേ, നൃത്തം ചെയ്യാനുള്ള അതിയായ മോഹം അഞ്ജലിയെ മാനസികമായി തളർത്തിയില്ല. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയ 'ഭൂൽ ഭൂലയ്യ'യിലെ 'മേരെ ഡോൽനാ സുൻ' എന്ന പാട്ടിന് നൃത്തം ചെയ്താണ് അഞ്ജലി ഏറ്റവുമൊടുവിൽ കാണികളെ അമ്പരപ്പിച്ചത്. NATCON IASO നടത്തിയ വാർഷിക ചടങ്ങിനിടെയായിരുന്നു നൃത്തം. ചടങ്ങിൽ പങ്കെടുത്ത ഡോക്ടരാണ് വിഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. അഞ്ജലി പ്രശസ്തയായ നർത്തകിയായി മാറുമെന്നും കാണികൾ പറയുന്നു.