temple

തി​രു​വ​ന​ന്ത​പു​രം​:​ ​കി​ഴ​ക്കേ​ന​ട​യി​ൽ​ ​വി​ളം​ബ​ര​ ​ദീ​പം​ ​തെ​ളി​ച്ച​തോ​ടെ​ ​ആ​റു​ ​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ​ ​ന​ട​ത്തി​വ​രു​ന്ന​ ​മു​റ​ജ​പ​ത്തി​നും​ ​ല​ക്ഷ​ദീ​പ​ത്തി​നു​മൊ​രു​ങ്ങി​ ​ശ്രീ​പ​ദ്മ​നാ​ഭ​ ​സ്വാ​മി​ ​ക്ഷേ​ത്രം.​ 56​ ​ദി​വ​സം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​മു​റ​ജ​പം​ ​ന​വം​ബ​ർ​ 21​ന് ​ആ​രം​ഭി​ക്കും.​ 2020​ ​ജ​നു​വ​രി​ 15​ന് ​ന​ട​ക്കു​ന്ന​ ​ല​ക്ഷ​ദീ​പ​ത്തോ​ടെ​യാ​ണ് ​മു​റ​ജ​പം​ ​അ​വ​സാ​നി​ക്കു​ക.​ ​വി​വി​ധ​ ​ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​വേ​ദ​ ​പ​ണ്ഡി​ത​ർ​ ​എ​ത്തു​ന്ന​തോ​ടെ​ ​ശ്രീ​പ​ദ്മ​നാ​ഭ​ ​ക്ഷേ​ത്ര​ ​പ​രി​സ​ര​വും​ ​പ​ദ്മ​തീ​ർ​ത്ഥ​വും​ ​വേ​ദ​ ​മ​ന്ത്ര​ധ്വ​നി​ക​ളാ​ൽ​ ​മു​ഖ​രി​ത​മാ​കും.​ ​ഋ​ക്ക്,​ ​യ​ജൂ​ർ,​ ​സാ​മ​ ​വേ​ദ​ ​മ​ന്ത്ര​ങ്ങ​ളാ​ണ് ​ജ​പി​ക്കു​ക.


മു​റ​ജ​പ​ത്തി​ന്റെ​ ​സ​മാ​പ​ന​ത്തി​ന് ​ക്ഷേ​ത്ര​ഗോ​പു​ര​വും​ ​പ​ദ്മ​തീ​ർ​ത്ഥ​ക്ക​ര​യും​ ​ദീ​പ​പ്ര​ഭ​യി​ൽ​ ​ആ​റാ​ടും.​ ​വ​ൻ​സം​ഘം​ ​ഭ​ക്ത​ർ​ ​ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നും​ ​മ​ക​ര​ ​ശീ​വേ​ലി​ ​തൊ​ഴാ​നും​ ​എ​ത്തും.​ ​മ​ല​ബാ​റി​ൽ​ ​നി​ന്നും​ ​മ​ദ്ധ്യ​ ​കേ​ര​ള​ത്തി​ൽ​നി​ന്നും​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നു​മു​ള്ള​ ​വേ​ദ​ ​പ​ണ്ഡ​‌ി​ത​ർ​ ​ഇൗ​ ​മാ​സാ​വ​സാ​ന​ത്തോ​ടെ​ ​എ​ത്തി​ത്തു​ട​ങ്ങും.​ ​ഇ​വ​ർ​ക്ക് ​താ​മ​സ​ ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ആ​രം​ഭി​ച്ചു.​ ​മു​റ​ജ​പ​ത്തി​നാ​യു​ള്ള​ ​വേ​ദി​ക​ൾ​ ​ഒ​രു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​ ​പ്ര​വൃ​ത്തി​ക​ളും​ ​വൈ​കാ​തെ​ ​തു​ട​ങ്ങും. രണ്ടുലക്ഷം രൂപയാണ് മുറജപത്തി​ന്റെ ഒരുദി​വസത്തെ ചെലവ്. ലക്ഷദീപത്തി​ന് നാലു ലക്ഷം രൂപയും. ആകെ ചെലവ് മൂന്നരക്കോടി​യാണ് പ്രതീക്ഷി​ക്കുന്നത്.


ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​പ്രീ​തി​ക്കാ​യി​ ​തി​രു​വി​താം​കൂ​ർ​ ​രാ​ജാ​ക്ക​ന്മാ​ർ​ ​ന​ട​ത്തി​വ​ന്നി​രു​ന്ന​ ​യാ​ഗ​മാ​ണ് ​മു​റ​ജ​പം.​ ​മൂ​ന്നു​ ​നൂ​റ്റാ​ണ്ടോ​ളം​ ​പ​ഴ​ക്ക​മു​ള്ള​ ​മു​റ​ജ​പ​ ​ആ​ച​ര​ണം​ ​തി​രു​വി​താം​കൂ​ർ​ ​രാ​ജ​ഭ​ര​ണ​കാ​ല​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​തും​ ​ചെ​ല​വേ​റി​യ​തു​മാ​യ​ ​ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​യി​ട്ടാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​രാ​ജ​ഭ​ര​ണം​ ​അ​വ​സാ​നി​ച്ചി​ട്ടും​ ​ക്ഷേ​ത്രാ​ധി​കൃ​ത​ർ​ ​മു​ൻ​കൈ​യെ​ടു​ത്ത് ​ആ​റു​ ​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലു​ള്ള​ ​മു​റ​ജ​പ​ ​യാ​ഗം​ ​മു​ട​ക്ക​മി​ല്ലാ​തെ​ ​ന​ട​ത്തി​പ്പോ​രു​ന്നു.​ 2014​ലാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ ​മു​റ​ജ​പം.

മു​റ​ജ​പം​ ​ എ​ങ്ങ​നെ

മു​റ​ജ​പ​മെ​ന്നാ​ൽ​ ​മു​റ​യ്ക്കു​ള്ള​ ​ജ​പം​ ​എ​ന്നാ​ണ് ​അ​ർ​ത്ഥം.​ 8​ ​ദി​വ​സം​ ​വീ​ത​മു​ള്ള​ 7​ ​വേ​ദ​ജ​പ​ങ്ങ​ൾ​ ​ചേ​ർ​ന്ന​താ​ണ് ​ഒ​രു​ ​മു​റ​ജ​പം.​ ​വേ​ദ​പ​ണ്ഡി​ത​ന്മാ​രാ​ണ് ​മു​റ​ജ​പ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​സ​ഹ​സ്ര​ ​നാ​മ​ങ്ങ​ളും​ ​ജ​ല​ജ​പ​ങ്ങ​ളും​ ​വേ​ദ​ ​മ​ന്ത്ര​ങ്ങ​ളും​ ​ചൊ​ല്ലും.​ ​വേ​ദ​ജ​പം,​ ​മ​ന്ത്ര​ജ​പം,​ ​സ​ഹ​സ്ര​നാ​മ​ജ​പം,​ ​ജ​ല​ജ​പം​ ​എ​ന്നി​ങ്ങ​നെ​യു​ള്ള​ ​ഉ​പാ​സ​ന​ക​ളാ​ണ് ​മു​റ​പോ​ലെ​ ​ന​ട​ക്കു​ക.​ ​അ​തു​കൊ​ണ്ടാ​ണ് ​ച​ട​ങ്ങി​നെ​ ​മു​റ​ജ​പം​ ​എ​ന്നു​ ​വി​ളി​ക്കു​ന്ന​ത്.


ദി​വ​സ​വും​ ​രാ​വി​ലെ​ 6.30​ ​ന് ​മ​ന്ത്രോ​ച്ചാ​ര​ണം​ ​ആ​രം​ഭി​ക്കും.​ ​മു​റ​ജ​പ​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​ന​ട​ത്തു​ന്ന​ ​ജ​ല​ജ​പം​ ​പ്ര​ധാ​ന​ ​ച​ട​ങ്ങാ​ണ്.​ ​വേ​ദ​പ​ണ്ഡി​ത​രെ​ല്ലാം​ ​ക്ഷേ​ത്ര​ത​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ദ്മ​തീ​ർ​ത്ഥ​ത്തി​ലാ​ണ് ​ജ​ല​ജ​പം​ ​ന​ട​ത്തു​ന്ന​ത്.​ ​വ​ട​ക്ക​ൻ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നും​ ​മ​ദ്ധ്യ​കേ​ര​ള​ത്തി​ൽ​ ​നി​ന്നും​ ​ധാ​രാ​ളം​ ​പ​ണ്ഡി​ത​ന്മാ​ർ​ ​ജ​പം​ ​വീ​ക്ഷി​ക്കു​ന്ന​തി​നും​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മാ​യി​ ​എ​ത്തും.


ന​വം​ബ​ർ​ 21​ ​ന് ​ആ​ദ്യ​ ​മു​റ​ജ​പ​ത്തി​ന്റെ​ ​ആ​ദ്യ​മു​റ​ ​തു​ട​ങ്ങും.​ ​അ​ന്ന് ​രാ​ത്രി​ ​സിം​ഹാ​സ​ന​ ​വാ​ഹ​ന​ത്തി​ൽ​ ​പൊ​ന്നും​ ​ശീ​വേ​ലി​ ​ന​ട​ക്കും.​ 28​ന് ​ആ​ദ്യ​മു​റ​ ​അ​വ​സാ​നി​ക്കും.​ 29​ന് ​തു​ട​ങ്ങു​ന്ന​ ​ര​ണ്ടാം​ ​മു​റ​ജ​പം​ ​ഡി​സം​ബ​ർ​ 6​നും,​ ​അ​ടു​ത്ത​ ​ദി​വ​സം​ ​തു​ട​ങ്ങു​ന്ന​ ​മൂ​ന്നാം​ ​മു​റ​ജ​പം​ 14​നും,​ 15​ന് ​തു​ട​ങ്ങു​ന്ന​ ​നാ​ലാം​ ​മു​റ​ജ​പം​ 22​നും,​ 23​ന് ​തു​ട​ങ്ങു​ന്ന​ ​അ​ഞ്ചാം​ ​മു​റ​ജ​പം​ 30​നും​ ​അ​വ​സാ​നി​ക്കും.​ ​ഡി​സം​ബ​ർ​ 31​ന് ​തു​ട​ങ്ങു​ന്ന​ ​ആ​റാം​ ​മു​റ​ജ​പം​ ​ജ​നു​വ​രി​ 7​ന് ​സ​മാ​പി​ക്കും.​ 8​ന് ​ആ​രം​ഭി​ക്കു​ന്ന​ ​അ​വ​സാ​ന​ത്തെ​ ​ഏ​ഴാം​ ​മു​റ​ജ​പം​ 15​ന് ​അ​വ​സാ​നി​ക്കും. ഉ​ത്ത​രാ​യ​ന​ ​ആ​രം​ഭ​വും​ ​മ​ക​രം​ ​ഒ​ന്നും​ ​ചേ​ർ​ന്ന​ 15​നാ​ണ് ​ല​ക്ഷ​ദീ​പം.​ ​രാ​ത്രി​ ​മ​ക​ര​ ​ശീ​വേ​ലി​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​മു​റ​ജ​പ​ത്തി​ന്റെ​ ​ഓ​രോ​ ​മു​റ​യും​ ​അ​വ​സാ​നി​ക്കു​ന്ന​ ​ദി​വ​സം​ ​രാ​ത്രി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​വി​വി​ധ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​പൊ​ന്നും​ ​ശീ​വേ​ലി​ ​ഉ​ണ്ടാ​യി​രി​ക്കും.

മു​റ​ജ​പ​ത്തി​ന്റെ​ ​ച​രി​ത്രം

പു​രാ​ത​ന​ ​തി​രു​വി​താം​കൂ​ർ​ ​രാ​ജ്യ​ത്തി​ൽ​ ​ആ​റു​ ​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ​ ​ശ്രീ​പ​ദ്മ​നാ​ഭ​ ​സ്വാ​മി​ ​പ്രീ​തി​ക്കാ​യി​ ​ന​ട​ത്തി​വ​ന്നി​രു​ന്ന​ ​യാ​ഗ​മാ​ണ് ​മു​റ​ജ​പം.​ ​ഇ​തി​ന്റെ​ ​ആ​രം​ഭം​ ​കു​റി​ച്ച​ത് ​മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ​ ​മ​ഹാ​രാ​ജാ​വാ​ണ്.​ ​രാ​ജ്യ​ഭ​ര​ണ​ത്തി​ൽ​ ​നീ​തി​ ​ന​ട​പ്പാ​ക്കു​മ്പോ​ഴും,​ ​യു​ദ്ധ​ക്ക​ള​ങ്ങ​ളി​ലും,​ ​രാ​ജ്യ​ ​വി​സ്തീ​ർ​ണം​ ​കൂ​ട്ടേ​ണ്ടി​ ​വ​ര​മ്പോ​ഴും​ ​മ​റ്റും​ ​മ​നഃ​പൂ​ർ​വ​മ​ല്ലാ​തെ​ ​ഉ​ണ്ടാ​കു​ന്ന​ ​പാ​പ​ങ്ങ​ളു​ടെ​ ​പ​രി​ഹാ​ര​ ​ക്രി​യ​യെ​ന്ന​ ​നി​ല​യി​ലാ​ണ് ​മു​റ​ജ​പം​ ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​ഇ​തി​ന്റെ​ ​കാ​ർ​മ്മി​ക​ത്വ​ത്തി​ലേ​ക്കാ​യി​ ​പ്ര​ശ​സ്ത​രാ​യ​ ​ഓ​ത്ത​ന്മാ​ർ​ ​(​വേ​ദ​ ​പാ​ണ്ഡി​ത്യ​മു​ള്ള​ ​ബ്ര​ഹ്മ​ണ​ന്മാ​ർ​)​ ​ഒ​ത്തു​ചേ​രും.​ ​മു​റ​ജ​പ​ ​പ​ര്യ​വ​സാ​ന​ ​ഘ​ട്ട​ത്തി​ൽ​ ​തി​രു​വി​താം​കൂ​ർ​ ​മ​ഹാ​രാ​ജാ​വ് ​എ​ഴു​ന്ന​ള്ളി​ ​ശ്രീ​പ​ദ്മ​നാ​ഭ​ ​സ്വാ​മി​ക്ക് ​ആ​ന​യെ​ ​ന​ട​യ്ക്കി​രു​ത്തും.