ആരോഗ്യത്തിന് മികച്ച ഗുണങ്ങൾ സമ്മാനിക്കുന്നു ഗ്രീൻപീസ്. കാർബോഹൈഡ്രേറ്ര്, നാരുകൾ , പ്രോട്ടീൻ, വിറ്റാമിൻ എ, കെ, സി, തയാമിൻ, ഫോളേറ്റ്, മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാണ് ആരോഗ്യഘടകങ്ങൾ . ഗ്രീൻപീസ് നിത്യവും കഴിക്കുന്നത് യുവത്വം നിലനിറുത്താൻ സഹായിക്കും. ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ മാരകമായതുൾപ്പടെ എല്ലാ രോഗങ്ങളെയും പ്രതിരോധിക്കുന്നു.
ഗ്രീൻപീസ് അടങ്ങിയ ആഹാരക്രമം ശരീരത്തിന് ഉന്മേഷവും ഊർജ്ജസ്വലതയും നൽകുന്നു. ശരീരഭാരം കുറയ്ക്കേണ്ടവർ ഡയറ്റിൽ ഗ്രീൻപീസ് ഉൾപ്പെടുത്തുക. ഗ്രീൻപീസ് ശരീരത്തെ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. നാരുകൾ ധാരാളമുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും ഈ നാരുകൾ സഹായിക്കും. ഓസ്റ്റിയോ പൊറോസിസ് ഉൾപ്പടെ അസ്ഥിരോഗങ്ങളെ അകറ്റും.
അൽഷിമേഴ്സിനെ പ്രതിരോധിക്കുന്ന ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ ഗ്രീൻപീസിലുണ്ട്. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ നില താഴ്ത്തുകയും നല്ല കൊളസ്ട്രോളിന്റെ അളവ് ഉയർത്തുകയും ചെയ്യും.