മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കലാകായിക മത്സരങ്ങളിൽ വിജയം. വിവിധങ്ങളായ പ്രവർത്തനങ്ങൾ. തെറ്റിദ്ധാരണകൾ ഒഴിവാക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പൊതുജനാവശ്യം അവതരിപ്പിക്കും. ഭരണകർത്താക്കളുടെ സഹായം. ആഗ്രഹ സാഫല്യം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സ്ഥാനമാറ്റമുണ്ടാകും. മേലധികാരിക്ക് സംതൃപ്തി. ആദരവും വിനയവുമുള്ള സമീപനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മാർഗ്ഗ തടസങ്ങളെ അതിജീവിക്കും. സഹപ്രവർത്തകരുടെ സഹകരണം. അധ്വാനഭാരവും ചുമതലകളും വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിമർശനങ്ങൾ കേൾക്കാനിടവരും. കാര്യങ്ങൾ ലാഘവത്തോടെ എടുക്കണം. അഭിപ്രായ സമന്വയമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സഹോദരങ്ങളുമായി യാത്ര. ആത്മവിശ്വാസം ഗുണം ചെയ്യും. മാതാപിതാക്കളെ അനുസരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സമാധാനത്തിനു അവസരം. വെല്ലുവിളികളെ അതിജീവിക്കും. ആത്മധൈര്യം വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അധികാരങ്ങൾ ഏറ്റെടുക്കും. ജീവിതത്തിൽ സ്വസ്ഥത. ജോലികൾ നിശ്ചിത സമയത്തിൽ തീർക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ദാമ്പത്യ ഐക്യത ഉണ്ടാകും. അശ്രാന്ത പരിശ്രമം വേണ്ടിവരും. പ്രവർത്തന പുരോഗതി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാമ്പത്തിക പുരോഗതിയുണ്ടാകും. ബന്ധുവിന് ആവശ്യമുള്ള സഹായം ചെയ്യും. അപേക്ഷകൾക്ക് അനുമതി ലഭിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാഹചര്യങ്ങൾ യുക്തിപൂർവം ഉപയോഗിക്കും. ചർച്ചകളിൽ സജീവമാകും. ചുമതലാ ബോധം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കർമ്മോത്സുകത കാട്ടും. നിക്ഷേപം വർദ്ധിക്കും. ദൂരയാത്രകൾ ഉണ്ടാകും.