india-vs-south-africa

പുനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ചെതേശ്വർ പൂജാര,​രോഹിത് ശർമ,​മായങ്ക് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് തുടക്കത്തിലേ പുറത്തായെങ്കിലും മായങ്ക് അഗർവാളും പൂജാരയും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ടു.

തുർച്ചയായ രണ്ടാം സെഞ്ച്വറി കുറിച്ച മായങ്ക് 195 പന്തിൽ നിന്ന് രണ്ടു സിക്‌സും 16 ബൗണ്ടറികളുമടക്കം 108 റൺസെടുത്തു. 81 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെന്ന നിലയിലാണ് ഇന്ത്യ. കൊഹ്‌ലി 53 റൺസോടെയും വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ 12 റൺസോടെയും ക്രീസിൽ.

ഒന്നാം ടെസ്റ്റിലും ഇന്ത്യ തന്നെയായിരുന്നു ആദ്യം ബാറ്റ് ചെയ്‌തത്. ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവാണ് ഇറങ്ങിയത്. ആദ്യ ടെസ്റ്റിൽ 203 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. രോഹിത് ശർമ്മയെ ഓപ്പണറാക്കിയുള്ള പരീക്ഷണം ആദ്യ ടെസ്റ്റിൽ ഫലം കണ്ടതും. ആർ.അശ്വിൻ തിരിച്ചുവരവിലും തിളങ്ങിയതും ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. ബുംറയുടെ അഭാവത്തിലും ഷമിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബൗളിംഗ് നിര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.