men-fear-women

ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡങ്ങളിലൊന്നാണ് ‌ആഫ്രിക്ക. വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് ഈ വൻ‌കര. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. ലോകത്തിൽ ഏറ്റവും വേഗത്തിൽ ജനസംഖ്യ വർദ്ധിക്കുന്ന നഗരങ്ങളിൽ പതിമൂന്നാം സ്ഥാനത്താണ് ഇവിടുത്തെ കംപാല എന്ന നഗരം. കിഴക്കൻ ആഫ്രിക്കയിൽ ഏറ്റവും നല്ല ജീവിതസൗകര്യങ്ങളുള്ള നഗരമായി ന്യൂയോർക്കിലെ മെർസർ കമ്പാലയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഉഗാണ്ടയുടെ തെക്ക്ഭാഗത്ത്‌ വിക്ടോറിയ തടാകത്തിനു സമീപത്തായി സമുദ്രനിരപ്പിൽനിന്ന്‌ 11900 മീറ്റർ ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

ഇവിടെ ഒട്ടനവധി പ്രത്യേകതകളുണ്ട്. പൊതുവെ ആഫ്രിക്ക അറിയപ്പെടുന്നത് പെൺകരുത്തിന്റെ പേരിലാണ്. തലസ്ഥാനമായ കംപാലയിലെ ഏറ്റവും വലിയ കമ്പോളമായ നക്കാവ ഇപ്പോൾ ലോകമെങ്ങുമുള്ള സ്ത്രീകൾക്ക് പ്രചോദനത്തിന്റെ പുതിയ പാഠമാണ് നൽകുന്നത്. ഇവിടുത്തെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാൽ പൂവാലന്മാർ വിവരമറിയും. ഈ നഗരത്തിലെ ഭൂരിഭാഗം കച്ചവടക്കാരും സ്ത്രീകളാണെന്നത് മറ്റൊരു പ്രത്യേകതയാണ്.

ഇവിടുത്തെ മാർക്കറ്റിലെ സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ സ്‌പർശിക്കുക, നോട്ടംകൊണ്ടും വാക്കുകൊണ്ടും അപമാനിക്കുക എന്നിങ്ങനെ തങ്ങൾക്കിഷ്ടമുള്ള എന്തും ചെയ്യുന്നവരായിരുന്നു അവിടെയുള്ള പൂവാലന്മാർ. അടുത്തിടെ മാർക്കറ്റിലെ സ്ത്രീകൾ സംഘടിച്ചതോടെ അവർ മര്യാദക്കാരായി. ‘ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ട്രാൻസ്‌ഫർമേഷൻ’ എന്ന, സ്ത്രീകൾക്കുവേണ്ടിയുള്ള സംഘടന സജീവമായതോടെയാണ് നക്കാവയിൽ ഇത്തരത്തിലൊരു മാറ്റമുണ്ടായത്.

ഏഴു മേഖലകളായി തിരിച്ചിരിക്കുകയാണ് നക്കാവ മാർക്കറ്റ്. ഓരോന്നിലും 40 വിഭാഗങ്ങൾ വീതം. ഓരോ വിഭാഗത്തിന്റെയും കാര്യങ്ങൾ നോക്കാൻ ഒരു സ്ത്രീപ്രതിനിധി വീതമുണ്ട്. അപമര്യാദയായ പെരുമാറ്റമോ ലൈംഗിക അക്രമമോ ഉണ്ടായാൽ ഇവരെയാണ് ആദ്യം വിവരമറിയിക്കേണ്ടത്. അക്രമിയെ പിടിച്ചാൽ ആദ്യം പിഴ ശിക്ഷയാണ്. 10 മുതൽ 20 യുഗാണ്ടൻ ഷില്ലിംഗ് വരെയാണ് പിഴ ഒടുക്കേണ്ടത്. തെറ്റ് ആവർത്തിച്ചാൽ ഒരു മാസത്തേക്ക് മാർക്കറ്റിൽ നിന്നു പുറത്താക്കും എന്നതാണ് ഇവിടുത്തെ നിയമം.