തൃശൂർ: ദീപാവലിയോട് അനുബന്ധിച്ച് കല്യാൺ ജുവലേഴ്‌സ് ഉപഭോക്താക്കൾക്കായി മെഗാ ഇളവുകളും ആഗോളതലത്തിൽ മൂന്നുലക്ഷം സ്വർണനാണയങ്ങൾ അടക്കമുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചു. ആഴ്‌ചതോറുമുള്ള നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് 100 സ്വർണനാണയങ്ങൾ സ്വന്തമാക്കാം.
ഇക്കാലയളവിൽ സ്വർണാഭരണങ്ങൾക്ക് മൂന്നു ശതമാനമായിരിക്കും പണിക്കൂലി. ഓരോ പവൻ വാങ്ങുമ്പോഴും ആയിരം രൂപയുടെ ഇളവുണ്ട്. സ്‌റ്റഡഡ് ആഭരണങ്ങൾക്കൊപ്പം സൗജന്യമായി സ്വർണനാണയം ലഭിക്കും. ജോലിസ്ഥലത്തും വധുക്കൾക്കും അണിയാവുന്ന വൈവിദ്ധ്യമാർന്ന ഡയമണ്ട് ആഭരണനിരയും കല്യാൺ ഒരുക്കിയിട്ടുണ്ട്. ദീപാവലി കാലത്ത് ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്ന 'ബിഗ് ഡയമണ്ട് സെയിലും" പ്രഖ്യാപിച്ചു. നവംബർ 30വരെയാണ് ഓഫർ കാലാവധിയെന്ന് കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
സ്വർണാഭരണങ്ങൾക്ക് പരിശുദ്ധി ഉറപ്പുനൽകുന്ന നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും കല്യാൺ ജുവലേഴ്‌സ് നൽകുന്നുണ്ട്. ഇതിലൂടെ സ്വർണാഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസ് ലഭിക്കും.