യാത്രാ വിവരണ രംഗത്ത് പ്രത്യേക കാല്‍ വയ്പ്പുമായി ഗാന്ധി ജയന്തി ദിനത്തില്‍ ഒക്ടോബര്‍ 2ന് “Planet search with MS” എന്ന മലയാള യൂ ട്യൂബ് ചാനല്‍ ലണ്ടനില്‍ ഉദ്ഘാടനം ചെയ്തു. ലണ്ടനിലെ കേരളാ ഹൌസില്‍, വച്ച് കേരള പ്ലാനിംഗ് ബോഡ് മെമ്പര്‍ ഡോ രവി രാമന്‍ “Planet search with MS” എന്ന ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മാധ്യമ രംഗത്ത് സ്ത്യാനന്തര കാലവും, രാഷ്ട്രീയാനന്തര കാലവും അടക്കി വാഴുമ്പോള്‍ നവ മാധ്യമങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്ന് ഡോ രവി രാമന്‍ പറഞ്ഞു.
വാര്‍ത്താ, മാധ്യമ രംഗത്ത് കഴിഞ്ഞ 43 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേരള കൗമുദി ലണ്ടന്‍ ലേഖകന്‍ മണമ്പൂര്‍ സുരേഷാണ് ചാനലിന്റെ സാരഥി. ലിന്‍സ് അയ്നാട്ട് എഡിറ്റിംഗ് ചുമതല നോക്കുന്നു. ചാനലിന്റെ ആദ്യ യാത്രാ വിവരണ എപിസോട് ഇവിടെ കാണാം.