പ്രാക്ടിക്കൽ/വൈവ
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ് സി ജ്യോഗ്രഫി (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പ്രാക്ടിക്കൽ 24 ന് നടത്തും.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി (കരിയർ റിലേറ്റഡ്) കമ്പ്യൂട്ടർ സയൻസ് (320) പരീക്ഷയുടെ മൈനർ പ്രോജക്ട് പ്രാക്ടിക്കൽ പരീക്ഷ 15 മുതൽ അതത് കോളേജുകളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എ സംസ്കൃതം സ്പെഷ്യൽ പരീക്ഷയുടെ വൈവ 15, 16 തീയതികളിലും എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെ വൈവ 14, 16 തീയതികളിലും നടത്തും.
.
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷകളുടെ പുതുക്കിയ തീയതി വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യൂ, ബി.വോക് പരീക്ഷകൾ 22 ന് ആരംഭിക്കും.
ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നവംബർ 7 മുതൽ ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം നവംബർ 2019 (2017 അഡ്മിഷൻ) പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
കമ്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ, മൂന്നാം സെമസ്റ്റർ ബി.ആർക് (2008 സ്കീമിൽ നിന്നും 2013 സ്കീമിലേയ്ക്ക് മാറിയ വിദ്യാർത്ഥികൾക്ക് മാത്രം) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷനുളള ഓഫ്ലൈൻ അപേക്ഷകൾ 19 വരെ സമർപ്പിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ ഡിഗ്രി (2010 & 2011 അഡ്മിഷൻ - മേഴ്സിചാൻസ്, 2012 അഡ്മിഷൻ - സപ്ലിമെന്ററി - 2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
ബി.ആർക് സപ്ലിമെന്ററി മൂന്നാം സെമസ്റ്റർ (2008 സ്കീം), അഞ്ചാം സെമസ്റ്റർ (2008, 2013 സ്കീം) 2019 ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ (2013 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ് സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി അഞ്ച്, ആറ് സെമസ്റ്റർ (2013 അഡ്മിഷന് മുൻപ് - 2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി), കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2013 അഡ്മിഷന് മുൻപ്), ബി.എസ് സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (2013 അഡ്മിഷന് മുൻപ്) (2010, 2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം
പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
വിദൂര വിദ്യാഭ്യാസ വിഭാഗം നവംബർ 6, 7, 8 തീയതികളിൽ നടത്തുന്ന 'Emerging Issues in Corporate Governance in India' എന്ന ത്രിദിന ദേശീയ സെമിനാറിലേക്ക് പ്രബന്ധാവതരണത്തിന് 22 ന് മുൻപായി പ്രബന്ധസംഗ്രഹങ്ങൾ dr.ajithas@gmail.com എന്ന ഇ - മെയിലിലേക്ക് അയയ്ക്കണം.