adv-aaloor-

കോഴിക്കോട്: കൂടത്തായിയിൽ സംഭവിച്ചത് കൊലപാതകമല്ല മറിച്ച് ആത്മഹത്യയെന്ന് വിശ്വസിക്കുന്നതായി അഡ്വ. ആളൂർ. ജോളിയുടെ ആവശ്യപ്രകാരമാണ് കോടതിയിൽ ഹാജരായത്. ആരാണ് തന്നെ കേസുമായി സമീപിച്ചത് എന്ന് പറയില്ലെന്നും അളൂർ പറഞ്ഞു. മരിച്ചവരെല്ലാം സയനൈഡ് ഉള്ളിൽ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. സയനൈഡ് ഇവർ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. അഭിഭാഷകനെ വെക്കാൻ പ്രതിക്ക് അവകാശമുണ്ടെന്നും ആളൂർ കൂട്ടിച്ചേർത്തു.

സാഹചര്യ തെളിവുകൾ കൂട്ടിയിണക്കാൻ പ്രോസിക്യൂഷന് കഴിയില്ല. അതുകൊണ്ട് തന്നെ ജോളിക്കെതിരെ കുറ്റം തെളിയിക്കാൻ കഴിയില്ലെന്ന് ആളൂർ വ്യക്തമാക്കി. ഇപ്പോൾ കേസിലെ സാഹചര്യ തെളിവുകൽ വച്ച് പ്രതിക്കെതിരെ പോലീസിന് കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് സാധിക്കില്ല എന്ന് വിശ്വസിക്കുന്നു. ജോളി കുറ്റാരോപിത മാത്രമാണ്. കുറ്റവാളിയാണെന്ന് കോടതിയിൽ തെളിയിക്കുന്നത് വരെ ജോളി നിരപരാധിയായിരിക്കും. താൻ പ്രതികൾക്ക് വേണ്ടി മാത്രം കേസെടുക്കുന്ന അഭിഭാഷകനല്ലെന്നും ഇരകൾ സമീപിച്ചാൽ അവർക്ക് വേണ്ടിയും ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.