കൊച്ചി: ഇരുമ്പനത്ത് താമസിക്കുന്ന വള്ളി, ലീല, അജി എന്നിവർക്കും കുടുംബാംഗങ്ങൾക്കും 500 ചതുരശ്രയടിയോളം വരുന്ന വീടുവച്ച് നൽകുമെന്ന് വർമ്മ ഹോംസ്. വീടിന്റെ ശിലസ്ഥാപനം തുലാം ഒന്നായ ഒക്‌ടോബർ 18ന് നടക്കും. 100 ദിവസത്തിനുള്ള നിർമ്മാണം പൂർത്തിയാക്കുമെന്ന് വർമ്മ ഹോംസ് മാനേജിംഗ് ഡയറക്‌ടർ കെ. അനിൽ വർമ്മ പറഞ്ഞു. വർമ്മ ഹോംസിന്റെ തൃപ്പൂണിത്തുറ പ്രോജക്‌ട് കൊട്ടാരത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.