മാരകരോഗത്തെ ധൈര്യപൂർവം നേരിട്ട ഒരുകൂട്ടം സ്ത്രീകൾ തങ്ങളുടെ പോരാട്ടത്തിന്റെ കഥ ലോകത്തോട് പറഞ്ഞത് ഒരു പുസ്തകത്തിലൂടെയായിരുന്നു. രണ്ടു വര്‍ഷം മുൻപ് പുറത്തിറങ്ങിയ സ്കാർലറ്റ്സ് നോക്കർ ജോട്ടർ എന്ന പുസ്തകമായിരുന്നു അത്. സ്തനാർബുധത്തിന് ഇരകളായിരുന്നവരുടെ അനുഭവകഥകളായിരുന്നു ആ പുസ്തകത്തിൽ. സ്തനാർബുദത്തിന്റെ ഇരകളാണ് തങ്ങളുടെ അനുഭവങ്ങൾ ലോകത്തോടു പറഞ്ഞത്. ഒരു പുസ്തകം എന്നതിലുപരി സാമൂഹ്യസേവനം കൂടിയായിരുന്നു പുസ്തകത്തിലൂടെ അവർ ലക്ഷ്യമിട്ടത്.
പുസ്തകത്തിലൂടെ ഇകുവരെ അവർ ശേഖരിച്ചത് 10,000 പൗണ്ട് അഥവാ എട്ടുലക്ഷം രൂപ. സ്തനാർബുദ മുക്തിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് ഇവർ ഈ തുക ചെലവഴിക്കുന്നത്. രോഗത്തിന്റെ ബോധവത്കരണം വ്യാപകമായി നടക്കുന്ന ഈ മാസം ഇംഗ്ലണ്ടിലെ മൂന്നു കേന്ദ്രങ്ങളിൽ പുസ്തകം സൗജന്യമായി വിതരണം ചെയ്യുകയാണ് ഇപ്പോൾ.
കാൻസർ കെയർഗ്രൂപ്പിന്റെ വാട്സാപ്പ് കൂട്ടായ്മിലൂടെയാണ് ഇവർ പരിചയപ്പെടുന്നത്. പരിചയപ്പെട്ടത്. അവരെല്ലാം രോഗം അതിജീവിച്ചവരോ രോഗത്തിന്റെ കാഠിന്ത്തിലൂടെ കടന്നുപോയവരോ ആയിരുന്നു. രോഗബാധിതരെ സഹായിക്കാനും അവരുടെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാനുംവേണ്ടിയാണ് പുസ്തകത്തിൽ നിന്നും സമാഹരിച്ച തുക ഇവർ ഉപയോഗിക്കുന്നത്. പലർക്കും പുസ്തകം ഒരു വഴിത്തിരിവായിരുന്നുവെന്ന് കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. രോഗത്തോടെ തകർന്നുപോയ പലർക്കും പുനർജൻമം ആയിരുന്നു പുസ്തകം നൽകിയത്.