annurani-athletics

റാഞ്ചി: റാഞ്ചിയിലെ ബിർസാ മുണ്ട സ്‌റ്റേഡിയത്തിൽ നടക്കുന്ന 59-ാമത് ദേശീയ ഓപ്പൺ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണം നേടി റെയിൽവേയ്സിന്റെ അന്നുറാണി. ദോഹയിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 62.43 മീറ്റർ എറിഞ്ഞ് ദേശീയ റെക്കാഡ് കുറിച്ചിരുന്ന അന്നുറാണി ഇന്നലെ റാഞ്ചിയിൽ 58.60 മീറ്ററാണ് കണ്ടെത്തിയത്.

റെയിൽവേസിന്റെ മലയാളി താരം കെ.പി. ബിമിൻ പുരുഷന്മാരുടെ പോൾവാട്ടിൽ നാലു മീറ്റര്‍ താണ്ടി വെങ്കലം നേടി. സർവീസസിന്റെ എസ്. ശിവ 5.10 മീറ്ററിൽ സ്വർണം നേടിയപ്പോൾ സർവീസസിന്റെ തന്റെ റൺബീർ സിംഗ് അഞ്ചു മീറ്റർ ചാടി വെള്ളി നേടി.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ പുരുഷന്മാരുടെ 10000 മീറ്ററിൽ ഒ.എൻ.ജി.സിയുടെ സുരേഷ് കുമാർ, വനിതാ വിഭാഗത്തിൽ റെയിൽവേയ്സിന്റെ എൽ. സൂര്യ, വനിതകളുടെ ട്രിപ്പിള്‍ ജമ്പിൽ റെയിൽവേയ്സിന്റെ ഭൈരവി സിംഗ് എന്നിവർ സ്വര്‍ണമണിഞ്ഞു.
മീറ്റ് ആദ്യ ദിനം പിന്നിടുമ്പോൾ മൂന്നു സ്വർണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമായി റെയിൽവേസാണ് മുന്നിൽ.