കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളികൾ മാസങ്ങളായി നടത്തിവന്ന സമരം അവസാനിച്ചു. ഹൈക്കോടതി നിരീക്ഷകന്റെ മദ്ധ്യസ്ഥതയിൽ മാനേജ്മെന്റും തൊഴിലാളി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
സമരം അവസാനിപ്പിക്കുകയാണെന്ന് തൊഴിലാളി യൂണിയൻ നേതാവ് എളമരം കരീം അറിയിച്ചു. മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ഉണ്ടായ തീരുമാനമനുസരിച്ച് തൊഴിലാളികളുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കും. പിരിച്ചുവിട്ട എട്ടുതൊഴിലാളികളെ തിരിച്ചെടുക്കാനും ചർച്ചയിൽ ധാരണയായി. കൂടാതെ 41 പേരുടെ സസ്പെൻഷൻ പിൻവലിക്കുകയും ചെയ്യും. താത്കാലിക ആശ്വാസമെന്ന നിലയിൽ തൊഴിലാളികൾക്ക് ശമ്പളത്തിൽ 500 രൂപ വർദ്ധന നടപ്പാക്കും. ചർച്ചയിലെ തീരുമാനം ഹൈക്കോടതിയെ അറിയിക്കും..