ലാഹോർ: ഇന്ത്യയ്ക്കകത്തും പുറത്തും ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലിക്ക് ആരാധകരേറെയാണ്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'വിരാട് കോഹ്‌ലി പാകിസ്താനിൽ വന്ന് കളിക്കുന്നത് ഞങ്ങൾക്ക് കാണണം എന്ന ബാനറുമായി സ്റ്റേഡിയത്തിൽ എത്തിയ കോഹ്‌ലി ആരാധകനാണ് സോഷ്യൽ മീഡിയയിൽ താരമായത്. ശ്രീലങ്കയും പാകിസ്ഥാനും തമ്മിൽ നടന്ന മൂന്നാം ട്വന്റി 20 മത്സരത്തിനിടെയാണ് സ്റ്റേഡിയത്തിൽ ആരാധകൻ ബാനർ ഉയർത്തിക്കാട്ടിയത്.
'വിരാട് കോഹ്‌ലി നിങ്ങൾ പാകിസ്ഥാനിൽ വന്ന് കളിക്കുന്നത് ഞങ്ങൾക്ക് കാണണം'. എന്നായിരുന്നു ബാനറിൽ ആരാധകൻ കുറിച്ചത്.
@imVkohli we are hoping you to come Pakistan and play cricket here also. We love you I am big fan of you. Lots of love ❤️ and strength from 🇵🇰 #PakVsSri #Lahore #Pakistan pic.twitter.com/ACHm00qd6p
— Shahbaz Sharif Qasmi (@shahbazSSQ) October 9, 2019
2008ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച വിരാട് കോഹ്‌ലി ഇതുവരെ പാക് മണ്ണിൽ കളിച്ചിട്ടില്ല. 2013 മുതൽഇന്ത്യയും പാകിസ്ഥാനും ഇതുവരെ ഉഭയകക്ഷി പരമ്പരകൾ കളിച്ചിട്ടുമില്ല. 2008നു ശേഷം ഇന്ത്യ, പാകിസ്ഥാനിലേക്ക് പര്യടനം നടത്തിയിട്ടില്ല. ഐ.സി.സി ടൂർണമെന്റുകളിലും ഏഷ്യാകപ്പിലും മാത്രമേ അതിനു ശേഷം ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് പാക് ആരാധകന്റെ അപേക്ഷ ശ്രദ്ധനേടുന്നത്. ഇന്ത്യൻ ആരാധകരും ഈ അപേക്ഷയോട് പോസിറ്റീവായാണ് പ്രതികരിച്ചിരിക്കുന്നതും.