സെക്‌സ് എന്നത് ദാമ്പത്യ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. പലർക്കും വ്യത്യയ്ത രീതിയിലുള്ള സെക്സ് രീതികളോടായിരിക്കും താൽപര്യം. സാധാരണ സെക്സിൽ ഏർപ്പെടുന്ന കിടപ്പറയിൽ നിന്നു വ്യത്യസ്തമായി മറ്റൊരിടത്തു വച്ച് സെക്സിൽ ഏർപ്പെടുമ്പോൾ ദമ്പതികൾക്ക് അത് കൂടുതൽ ആഹ്ലാദകരമാകാറുണ്ടെന്നു പല പഠനങ്ങളിൽ തെളിഞ്ഞതാണ്. എന്നും ഉറങ്ങുന്ന കിടപ്പറയിൽ നിന്നും മാറി പുതിയൊരു ചുറ്റുപാടിൽ എത്തുമ്പോള്‍ സെക്സ് ദമ്പതികൾക്ക് കൂടുതൽ ആസ്വദിക്കാൻ സാധിക്കുന്നു എന്നതാണ് സത്യം. ഈ അവസരങ്ങളിൽ ശരീരം വികാര ഹോർമോണായ ഡോപാമിൻ കൂടുതൽ ഉൽപാദിപ്പിക്കുന്നു.ഇത് മാനസികമായി ഒരു സന്തോഷം ദമ്പതികൾക്ക് ലഭിക്കുന്നു.
വീട്ടിൽ നിന്ന് മാറി ഒരു ഹോട്ടൽമുറിയിലോ സുഹൃത്തിന്റെ വീട്ടിലെ കിടപ്പറയിലോ എത്തുമ്പോൾ കൂടുതൽ വികാരം തോന്നുന്നതിനു കാരണം ഈ ഡോപാമിൻ തന്നെയാണ്. നല്ല കിടക്ക, വൃത്തിയുള്ള ബെഡ്ഷീറ്റ്, കുട്ടികളുടെയും ബന്ധുക്കളുടെയും ശബ്ദമോ ബഹളമോ ഇല്ലാത്ത അന്തരീക്ഷം എന്നിവ സെക്സ് കൂടുതൽ ആസ്വദിക്കാൻ സഹായിക്കും. ദമ്പതികള്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ലായ്മയോ മറ്റോ വരുമ്പോൾ മറ്റ് സ്ഥലങ്ങളിൽ വച്ചുള്ള സെക്സ് കൂടുതൽ സന്തോഷം നൽകുന്നു. മാത്രമല്ല വ്യത്യയ്തമായ രീതികൾ സെക്സിൽ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ പ്രകൃതി വിരുദ്ധമായ പ്രവർത്തനങ്ങൾ ഇതിനെ മോശമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.