തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ബി.ജെ.പിയുടെ സാദ്ധ്യതാപട്ടികയിൽ ഉണ്ടായിരുന്നവരിൽ എല്ലാവരും കഴിവുള്ളവരാണെന്നും കേന്ദ്രകമ്മിറ്റി അതിൽ ഒരാളെ തിരഞ്ഞെടുത്തു എന്നുമാത്രമേയുള്ളൂവെന്നും കുമ്മനം രാജശേഖരൻ. ഒരുചനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ആളാണെങ്കിൽ ആഭ്യന്തരമന്ത്രിയെ കൊണ്ട് അന്വേഷിപ്പിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയായി കു്മ്മനം പറഞ്ഞു. മാറാട് അടക്കമുള്ളയിടങ്ങളിൽ വളരെ ഉത്തരവാദത്തോടെ ഇരുന്ന് സംസാരിച്ച് പരിഹാരം ഉണ്ടാക്കാനാണ് താൻ ശ്രമിച്ചതെന്നും കുമ്മനം പറഞ്ഞു.
വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് വളർന്നു വരുന്നത് കടകംപള്ളിക്ക് ഭീഷണിയാണെന്ന് ഞാന്‍ പറഞ്ഞത് എന്‍റെ രാഷ്ട്രീയ നിരീക്ഷണമാണെന്നും കുമ്മനം വ്യക്തമാക്കി. ഇന്നത്തെ രാത്രി എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയുമാണ്. എന്നാൽ നാളത്ത പ്രഭാതം ബി.ജെ.പിയുടേതാണെന്നും കുമ്മനം പറഞ്ഞു.