koodathyi

കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസിൽ കോടതി കസ്റ്റഡിയിൽ വിട്ട ജോളിയുടെ മറ്റു പ്രതികളുടെയും ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയായി. തുടർ‌ന്ന് ജോളിയെ ഇന്ന് രാത്രി വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ചോദ്യം ചെയ്യലിൽ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജോലി പറഞ്ഞതായാണ് സൂചന. കൊലപാതക പരമ്പരയിൽ ആദ്യത്തേതായ അന്നമ്മയുടെ കൊലപാതകത്തിൽ സയനൈഡ് അല്ല ഉപയോഗിച്ചതെന്ന് ജോളി ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് വിവരം. മറ്റൊരു വിഷമാണ് അന്നമ്മയെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നാണ് ജോളിയുടെ മൊഴി. രണ്ടുപേരെ കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്നും ജോലി സമ്മതിച്ചു.

ചോദ്യംചെയ്യലിനിടയിൽ ജോളി കുറ്റംസമ്മതിച്ചതായും വിവരമുണ്ട്. മറ്റു അഞ്ചു കൊലപാതകങ്ങളും സയനൈഡ് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് മൊഴി. ഇന്ന് വടകര പൊലീസ് സ്റ്റേഷനിലെ വനിത സെല്ലിൽ പാർപ്പിക്കുന്ന ജോളി നാളെ രാവിലെ വരെ വടകര സ്റ്റേഷനിൽ തുടരും. നാളെ രാവിലെ എട്ട് മണിക്ക് ജോളിയെ തെളിവെടുപ്പിന് കൊണ്ടുപോകും.