ജാതി
ചൂടും ഇൗർപ്പവുമുള്ള കാലാവസ്ഥയാണ് ഇതിന്റെ വളർച്ചയ്ക്കാവശ്യം. നിത്യഹരിത വൃക്ഷമായ ജാതി 20 മീറ്റർ ഉയരത്തിൽ വളരും. ആൺമരവും പെൺമരവും വെവേറെയാണ്. ചില മരങ്ങളിൽ അപൂർവമായി ആൺ, പെൺ പൂക്കൾഒരുമിച്ച് കാണാറുണ്ട്. ചെറുനാരങ്ങയുടെ വലിപ്പമുള്ള കായ്ക്ക് ഇളം മഞ്ഞനിറമാണ്. വിള്ളൽപോലെ കായയിൽ കാണപ്പെടുന്ന വര പൊട്ടിപ്പിളർന്നാണ് കായ പാകമായാൽ പുറത്തുവരുന്നത്. വയറുവേദന, ദഹനമില്ലായ്മ, തലവേദന, പല്ലുവേദന എന്നിവയ്ക്ക് ജാതിക്ക ഉത്തമമാണ്.
ഞാവൽ
ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഞാവൽ പ്രശസ്തമാണ്. 25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇത് നിത്യഹരിത വൃക്ഷമാണ്. കുലകളായി ഇതിന്റെ ഫലങ്ങൾ കാണപ്പെടുന്നു. കടും നീല വർണ്ണ നിറത്തിലുള്ള ഞാവൽ പഴങ്ങൾക്ക് ചവർപ്പും മധുരവുമാണുള്ളത്. ഒരു പഴത്തിൽ ഒരു വിത്താണുള്ളത്. ഞാവലിന്റെ പഴം, തൊലി, വിത്ത്, ഇല എന്നിവയ്ക്ക് ഒൗഷധഗുണമാണ്. ഫലത്തിന്റെ തൊലിയിൽ ബെറ്റുലിനിക് അമ്ളം, ടാനിക് അമ്ളം എന്നിവ അടങ്ങിയിരിക്കുന്നു.
തിപ്പലി
എരിവുരസമുള്ളതാണ് തിപ്പലിയുടെ ഇലകൾ. ആൺ, പെൺ പൂവുകൾ ഒരേ ചെടിയിൽ കാണപ്പെടുന്നു. തിപ്പലിയുടെ കായ്, വേര് എന്നിവയ്ക്കാണ് ഒൗഷധഗുണമുള്ളത്. രക്തത്തിലെ ഹീമോഗ്ളോബിൻ , വെളുത്ത രക്താണുക്കൾ എന്നിവയുടെ അളവ് വർദ്ധിക്കാൻ തിപ്പലി സഹായിക്കും. മൂത്രാശയത്തിലെ കല്ല്, അതിസാരം, ചുമ , ഗർഭാശയരോഗങ്ങൾ എന്നിവയ്ക്ക് ഉത്തമമാണ് തിപ്പലി.
തുളസി
ഒൗഷധഗുണം കൂടുതലാണ് കൃഷ്ണതുളസിക്ക്. നമ്മുടെ വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ചെടിയാണിത്. തുളസിയുടെ പ്രത്യേക മണത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന എണ്ണ ഗ്രന്ഥികളാണ്. തുളസിയുടെ എല്ലാ ഭാഗങ്ങൾക്കും ഒൗഷധഗുണമുണ്ട്. പനി, ചുമ, ഹൃദ്റോഗം എന്നിവയ്ക്ക് ഉത്തമമാണ് തുളസി.
പ്ളാശ്
കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇല, പൂവ്, കായ്, തൊലി എന്നിവ ഒൗഷധയോഗ്യമാണ്. കഫം, വാതം എന്നിവയ്ക്ക് ഉത്തമമാണ്.
അകിൽ
നിത്യഹരിത വൃക്ഷം. ഗന്ധമില്ലാത്ത അകിലിൽ ഒരു പ്രത്യേകതരം ഫംഗ്സ് പടർന്നുകയറുന്നതോടെ കാലക്രമേണ സുഗന്ധം കൈവരും. അകിലിന്റെ തടിയിൽ നിന്ന് സുഗന്ധദ്രവ്യം ലഭിക്കും. തടി, എണ്ണ എന്നിവയാണ് ഒൗഷധ യോഗ്യം.
ശതാവരി
ശതാവരി കിഴങ്ങ്, ഇല എന്നിവ ഒൗഷധയോഗ്യം. പിത്തം, വാതം, ക്ഷയം എന്നിവയ്ക്ക് ഒൗഷധമായ ശതാവരി ശരീരത്തിന് കുളിർമ്മ നൽകുന്നു. വയറിനകത്തെ പുകച്ചിൽ , പുളിച്ചുതികട്ടൽ എന്നിവ ഇല്ലാതാക്കാൻ ശതാവരിക്ക് കഴിയുന്നു.