ബട്ടർ മിൽക്ക് ചർമ്മത്തിന്റെ ആരോഗ്യത്തിനും യൗവനം നിലനിറുത്താനും മികച്ചതാണ്. ബട്ടർമിൽക്ക് ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളെ പ്രതിരോധിക്കും. കഴിക്കുന്നതിന് പുറമേ ചർമ്മത്തിൽ പുരട്ടുന്നതും ഫലപ്രദമാണ്. നിർജീവ കോശങ്ങൾ ചർമ്മത്തിൽ തുടരുന്നത് ചർമ്മത്തെ ഇരുണ്ടതും പരുക്കനുമാക്കും. എന്നാൽ നിർജീവ കോശങ്ങളെ യഥാസമയം നീക്കം ചെയ്യാൻ സഹായിക്കുന്നു ബട്ടർ മിൽക്ക്. ചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യുന്നതും മികച്ച ഫലം നൽകും.
സൂര്യപ്രകാശമേറ്റുള്ള കരിവാളിപ്പ്, ചർമ്മത്തിലുണ്ടാകുന്ന അലർജി എന്നിവയെയും പ്രതിരോധിക്കും. വെയിലത്ത് പോയി വന്നാലുടൻ ബട്ടർ മിൽക്കിൽ ശുദ്ധമായ മഞ്ഞൾപ്പൊടി ചേർത്ത് പുരട്ടുന്നത് കരിവാളിപ്പ് അകന്ന് നിറം ലഭിക്കും. നിത്യവും ബട്ടർമിൽക്ക് കഴിക്കുന്നതിലൂടെ ചർമ്മത്തിന്റെ ഇലാസ്തികത നിലനിറുത്താനാകാനും. ചർമ്മത്തിന്റെ ഈർപ്പം നിലനിറുത്തുന്നതിലൂടെ മാത്രമേ മാർദ്ദവവും ആകർഷകത്വവും കൈവരിക്കാനാകൂ. ഇതിനും സഹായിക്കുന്നു ബട്ടർമിൽക്ക്.