മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ചർച്ചകൾക്ക് ഫലസാധ്യത കുറവ്. സ്ഥിതിഗതികൾ മനസിലാക്കും. പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സാമ്പത്തിക സ്ഥിതി വർദ്ധിക്കും. ചെലവിനങ്ങളിൽ നിയന്ത്രണം. കുടുംബാംഗങ്ങളുമായി യാത്ര.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിട്ടുവീഴ്ച മനോഭാവം കാട്ടും. തർക്കങ്ങൾ പരിഹരിക്കും. ഭക്ഷണ ക്രമീകരണം ശീലിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.വാക്കും പ്രവർത്തിക്കും ഫലപ്രദമാകും. മ്തസര രംഗങ്ങളിൽ വിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അന്ധമായ വിശ്വാസം ഒഴിവാക്കും. ചുമതലകൾ വർദ്ധിക്കും. ആഗ്രഹ സാഫല്യമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മറ്റുള്ളവർക്ക് ഗുണം ചെയ്യും. സംതൃപ്തി അനുഭവപ്പെടും. ശുഭചിന്തകൾ വർദ്ധിക്കും
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വീട്ടിൽ നല്ല അന്തരീക്ഷം. പ്രവർത്തന വിജയം. പുതിയ ആശയങ്ങൾ അവലംബിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സാമ്പത്തിക നേട്ടം. പാരമ്പര്യ പ്രവൃത്തികൾ. സ്ഥാനക്കയറ്റം ലഭിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാങ്കേതിക തടസങ്ങൾ മാറും. സ്വന്തം വ്യാപാരം തുടങ്ങും. പാരമ്പര്യ വിജ്ഞാപനം ഉപയോഗിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പ്രവർത്തനക്ഷമത വർദ്ധിക്കും. കാര്യങ്ങൾ നിഷ്പ്രയാസം പരിഹരിക്കും. ആഗ്രഹ സാഫല്യമുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മനിർവൃതി കൈവരും. കാര്യവിജയം. ഉപരിപഠനത്തിന് ചേരും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സംഭാഷണത്തിൽ വിജയിക്കും. പ്രവർത്തികൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാകും. ആഗ്രഹങ്ങൾ സഫലമാകും.