ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. അയൽ രാജ്യമായ എരിത്രിയയുമായി സമാധാനം പുനസ്ഥാപിക്കാൻ സ്വീകരിച്ച നടപടികൾക്കാണ് അബി അഹമ്മദ് അലിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. സ്വീഡൻ പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗ് അവാർഡിന് പരിഗണിച്ചവരുടെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും അബി അഹമ്മദിനെയാണ് ഒടുവിൽ തിരഞ്ഞെടുത്തത്.
BREAKING NEWS:
— The Nobel Prize (@NobelPrize) October 11, 2019
The Norwegian Nobel Committee has decided to award the Nobel Peace Prize for 2019 to Ethiopian Prime Minister Abiy Ahmed Ali.#NobelPrize #NobelPeacePrize pic.twitter.com/uGRpZJHk1B
ഒരാളുടെ പ്രവൃത്തി കൊണ്ടു മാത്രമല്ല സമാധാനം രൂപപ്പെടുന്നത്. അബി അഹമ്മദ് അലി സമാധാനത്തിനായുള്ള തന്റെ ഹസ്തം നീട്ടിയപ്പോൾ എറിത്രിയൻ പ്രസിഡന്റ് അത് ഇരും കയ്യും നീട്ടി സ്വീകരിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടുവരാൻ അബി വളരെയധികം പ്രയത്നിച്ചു എന്നാണ് നൊബേൽ പുരസ്‌കാര സമിതി വിധിനിർണയത്തെ വിലയിരുത്തിയത്.