selfie

ഭോപ്പാൽ: വിവാഹത്തിന് വധുവിന് 51,​000രൂപ സർക്കാർ ധനസഹായം ലഭിക്കും. എന്നാൽ രേഖകൾക്കൊപ്പം വരന്റെ ടോയിലറ്റിൽ നിന്നുള്ള സെൽഫി ഹാജരാക്കണം എന്ന നിബന്ധനയുണ്ട്. . മദ്ധ്യപ്രദേശ് സർക്കാരാണ് ഇത്തരത്തിലൊരു വിചിത്ര നിർദേശവുമായെത്തിയിരിക്കുന്നത്.

സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന പെൺകുട്ടികളുടെ വിവാഹത്തിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന കന്യാ വിവാഹ്/നിക്കാഹ് യോജ്‌ന പദ്ധതിയിലൂടെ വിവാഹതിരാകുന്നവര്‍ക്കാണ് പുതിയ നിർദേശം ബാധകമാകുന്നത്. മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായ പദ്ധതിയിലൂടെ വിവാഹിതരാകുന്ന യുവാക്കൾ വീട്ടിലെ ടോയിലറ്റിൽ നിന്നെടുത്ത രണ്ട് ചിത്രങ്ങളാണ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ടത്. അല്ലാത്തവരുടെ അപേക്ഷ പരിഗണിക്കില്ല.

മധ്യപ്രദേശിലെ എല്ലാ വീടുകളിലും ശൗചാലയം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സർക്കാരിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചും എതിർത്തും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ വീടുകളിലും ശൗചാലയം ഉറപ്പുവരുത്തുന്ന നടപടി നല്ലതാണെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ ഏതെങ്കിലും വീട്ടിലെ ശൗചലയത്തിൽ നിന്ന് ചിത്രമെടുത്ത് കാണിച്ചാൽ എങ്ങനെ തിരിച്ചറിയുമെന്നാണ് മറുഭാഗം ചോദിക്കുന്നത്.