ചെന്നൈ: ഇന്ത്യ- ചൈന ഉച്ചകോടിക്കായി തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് തനിത്തമിഴനായി. ഷർട്ടും മുണ്ടും ചുമലിൽ ഉത്തരീയവും ധരിച്ച് തങ്കത്തമിഴ് തിളക്കത്തോടെയാണ് മോദി ഷി ജിം പിംഗിനെ സ്വീകരിച്ചത്. യുനെസ്‌കോ പൈതൃക പട്ടികയിലടം നേടിയിട്ടുള്ള മഹാബലിപുരത്തെ കാഴ്‌ചകൾ ഓരോന്നായി മോദി ഷി ജിം പിംഗിനെ ചുറ്റി നടന്നു കാണിച്ചു.
#WATCH Prime Minister Narendra Modi and Chinese President Xi Jinping visit group of temples at Mahabalipuram. The group of monuments at Mahabalipuram is prescribed by UNESCO as a world heritage site. #TamilNadu pic.twitter.com/Yf8mHXCxh5
— ANI (@ANI) October 11, 2019
ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്‌ചയ്‌ക്കായി ഉച്ചതിരിഞ്ഞാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് തമിഴ്‌നാട്ടിലെത്തിയത്. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവർ ചേർന്ന് പിംഗിനെ സ്വീകരിച്ചു. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിൻപിംഗിന് താമസമൊരുക്കിയിരിക്കുന്നത്. നരേന്ദ്രമോദിയും ഈ ഹോട്ടലിൽ തന്നെയാണുള്ളത്.
Tamil Nadu: PM Narendra Modi with Chinese President Xi Jinping at the Group of Monuments in Mahabalipuram, a UNESCO World Heritage site. This group of sanctuaries, founded by the Pallava kings, was carved out of rock along the Coromandel coast in the 7th and 8th centuries. pic.twitter.com/f5CE6EhZPA
— ANI (@ANI) October 11, 2019
കാശ്‌മീർ വിഷയമടക്കമുള്ള സുപ്രധാന സംഗതികൾ ഇരുനേതാക്കളും ചർച്ചാവിഷയമാക്കുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് മഹാബലിപുരത്ത് കരയിലും കടലിലുമായി ഒരുക്കിയിരിക്കുന്നത്.