news

സിലിയെ കൊല്ലാന്‍ ജോളി മൂന്നുതവണ ശ്രമിച്ചു. മാത്യു മഞ്ചാടിയിലെനെ വകവരുത്തിയത് മദ്യത്തില്‍ വിഷം കലര്‍ത്തി
1. കൂടത്തായി കൊലപാതക പരമ്പരയില്‍ തെളിവെടുപ്പിന് ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ എല്ലാ കുറ്റവും സമ്മതിച്ച് മുഖ്യ പ്രതി ജോളി. ഷാജുവിന്റെ മുന്‍ ഭാര്യ സിലിയെ കൊല്ലാന്‍ മൂന്നു തവണ ശ്രമിച്ചു. ഷാജുവിന് ഇതേപറ്റി ആറിയാം ആയിരുന്നു. ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ ഷാജുവും സഹായിച്ചു. അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി. മാത്യുവിന് ഒപ്പം പലപ്പോഴും മദ്യപിച്ചിരുന്നു എന്നും ജോളിയുടെ വെളിപ്പെടുത്തല്‍




2. മാത്യു ജോളിയ്ക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടില്‍ വച്ചു തന്നെ എന്ന് അന്വേഷണ സംഘം. തെളിവെടുപ്പിനിടെ ഇരുവരും ഇക്കാര്യം സമ്മതിച്ചു. സയനൈഡ് രണ്ടു വട്ടം രണ്ട്കുപ്പികളിലായി നല്‍കി. ഒരു കുപ്പി ഉപയോഗിച്ചു. രണ്ടാമത്തേത് ഒഴുക്കി കളഞ്ഞു. രാവിലെ പൊന്നാമറ്റം വീട്ടില്‍ നടന്ന തെളിവെടുപ്പില്‍ രണ്ട് കീടനാശിനി കുപ്പികള്‍ അന്വേഷണ സംഘം കണ്ടെത്തി ഇരുന്നു. അന്നമ്മയെ കൊല്ലാന്‍ കീടനാശിനി ആണ് ഉപയോഗിച്ചത് എന്ന് ജോളി നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കി ഇരുന്നു
3. അതിനിടെ, ജോളി എന്‍.ഐ.ടി കാമ്പസില്‍ വന്നതായി അറിയില്ല എന്ന് എന്‍.ഐ.ടി രജിസ്ട്രാര്‍. എത്രതവണ ജോളി വന്നു എന്നോ, വന്നെങ്കില്‍ എന്തിനാണെന്നോ അറിയില്ല. എന്‍.ഐ.ടിയുമായി ജോളിയ്ക്ക് ഒരു ബന്ധവും ഇല്ല. അവര്‍ അധ്യാപിക അല്ലെന്നും രജിസ്ട്രാര്‍. റഫറന്‍സ് ഇല്ലാതെ ആര്‍ക്കും എന്‍.ഐ.ടി കാമ്പസില്‍ പ്രവേശിക്കാന്‍ ആവില്ല. ആഗസ്റ്റ് 21ന് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കാമ്പസില്‍ എത്തിയിരുന്നു. അപ്പോഴാണ് കേസിനെ കുറിച്ച് അറിയുന്നത് എന്നും രജിസ്ട്രാര്‍
4. സംസ്ഥാന ജൂനിയര്‍ അമേച്ചര്‍ അത്ലറ്റിക്ക് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കായിക വകുപ്പ് അന്വേഷണം തുടങ്ങി. കേരള സര്‍വകലാശാല കായിക വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ കെ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം പാലാ സിന്തറ്റിക്ക് സ്റ്റേഡിയം സന്ദര്‍ശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മത്സരം നടത്തിയ ഒഫീഷ്യലുകളുടെ മൊഴിയും രേഖപ്പെടുത്തും
5. ഇന്നലെ അഫീലിന്റെ മാതാപിതാക്കളെ കണ്ട് സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഒരാഴ്ചയ്ക്കകം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. അത്ലറ്റിക് മീറ്റിലെ വളണ്ടിയര്‍ ആയിരുന്ന അഫീലിന്റെ തലയില്‍ ഗ്രൗണ്ടില്‍ നിന്ന് ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ ഹാമര്‍ വന്ന് വീഴുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ അഫീലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. കുട്ടിയ്ക്ക് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചികിത്സയും ഒരുക്കിയിരുന്നു. അഫീലിന്റെ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് പാല നഗരസഭയും അറിയിച്ചിരുന്നു
6. ശബരിമല പ്രശ്നത്തില്‍ വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതെല്ലാം തെറ്റായ പ്രചരണങ്ങളാണ്. ആവശ്യം എങ്കില്‍ ശബരിമല ആചാര സംരക്ഷണത്തിന് ആയി നിയമ നിര്‍മ്മാണം വേണം എന്ന് തന്നെയാണ് ബി.ജെ.പി നിലപാട് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു
7. സംസ്ഥാന സര്‍ക്കാരിന് എതിരായ എന്‍.എസ്.എസിന്റെ അതിരൂക്ഷ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആര്‍ക്കും അനുകൂലമായി വോട്ട് ചെയ്യാന്‍ എന്‍.എസ്.എസ് നിര്‍ദ്ദേശിച്ചിട്ടില്ല എന്ന് കാനം പറഞ്ഞു. എന്‍.എസ്.എസിന് അവരുടേതായ നിലപാടുണ്ട്. അയ്യപ്പന് ഇത്തവണ ഇടതുപക്ഷത്തോട് പക്ഷപാതിത്വം കാണും എന്നും ശബരിമലയ്ക്ക് വേണ്ടി ഇത്രയും സഹായങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ വേറെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
8. പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കായി പ്രചരണ രംഗത്ത് സജീവം ആകാതിരുന്നതില്‍ വിശദീകരണവും ആയി വീണ്ടും പി.ജെ. ജോസഫ് രംഗത്ത്. ജോസ് കെ മാണിക്ക് ജനപിന്തുണ ഇല്ലാത്തതിനാല്‍ ആണ് പ്രചരണത്തില്‍ സജീവം ആകാതിരുന്നത് എന്ന് ജോസഫ് പറഞ്ഞു. യു.ഡി.എഫിന് വിനയാകുന്ന സെല്‍ഫ് ഗോള്‍ ഇനി ഉണ്ടാകില്ലെന്നും ജോസഫ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി
9. കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുമായി ബന്ധപ്പെട്ട വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 4.25 കോടി രൂപ കണ്ടെടുത്തു. പരമേശ്വരയുടെ സഹോദരന്റെ മകന്റെ വസതിയില്‍ അടക്കം നടത്തിയ റെയ്ഡില്‍ ആണ് ഇത്രയും തുക കണ്ടെത്തിയത്. 30ലേറെ സ്ഥലത്ത് പരിശോധന നടത്തി എന്നാണ് വിവരം
10. ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനം ഉണ്ടായി. ചെങ്കടലിലൂടെ പോവുക ആയിരുന്ന ടാങ്കറില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. തീവ്രവാദി ആക്രമണം ആണ് സ്‌ഫോടനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. ഇറാനിലെ നാഷണല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ള ടാങ്കറില്‍ ആണ് സ്‌ഫോടനം ഉണ്ടായത്
11. ഫോര്‍ബ്സ് മാഗസീന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 100 അതി സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അമ്പാനി ഒന്നാം സ്ഥാനം നിലനിറുത്തി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കാണ് രണ്ടാം സ്ഥാനം. കഴിഞ്ഞ തവണ 10-ാം സ്ഥാനത്ത് ആയിരുന്ന അദാനി എട്ട് സ്ഥാനങ്ങള്‍ മറികടന്നാണ് രണ്ടാമത് എത്തിയത്. ഇത്തവണ എട്ട് മലയാളികളാണ് പട്ടികയില്‍ ഇടംപിടിച്ചത്. 51.4 ബില്യണ്‍ ഡോളറാണ് അമ്പാനിയുടെ ആസ്തി