ന്യൂഡൽഹി: ആഭ്യന്തര വാഹന വില്‌പന സെപ്‌തംബറിൽ 23.7 ശതമാനം ഇടിഞ്ഞു. തുടർച്ചയായ 11-ാം മാസമാണ് തളർച്ച. 2.23 ലക്ഷം പാസഞ്ചർ വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞതെന്ന് സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) വ്യക്തമാക്കി.
2018 സെപ്‌തംബറിൽ 2.92 ലക്ഷം വാഹനങ്ങൾ വിറ്റഴിഞ്ഞിരുന്നു. ആഭ്യന്തര കാർ വില്‌പന നഷ്‌ടം 33.4 ശതമാനമാണ്. 1.97 ലക്ഷം യൂണിറ്റുകളിൽ നിന്ന് 1.31 ലക്ഷം യൂണിറ്രുകളായാണ് വില്‌പന കുറഞ്ഞത്. മോട്ടോർസൈക്കിൾ വില്‌പന 13.60 ലക്ഷം യൂണിറ്റുകളിൽ നിന്ന് 10.43 ലക്ഷത്തിലേക്ക് താഴ്‌ന്നു. നഷ്‌ടം 23.29 ശതമാനം. മൊത്തം ടൂവീലർ വില്‌പന നഷ്‌ടം 22.09 ശതമാനം. 21.26 ലക്ഷത്തിൽ നിന്ന് 16.56 ലക്ഷം യൂണിറ്റുകളിലേക്കാണ് വില്‌പനയിടിവ്.
കഴിഞ്ഞമാസം 58,419 വാണിജ്യ വാഹനങ്ങളും വിറ്റുപോയി. 39.06 ശതമാനമാണ് നഷ്‌ടം. 2018 സെപ്‌തംബറിൽ വില്‌പന 95,870 യൂണിറ്റുകളായിരുന്നു. എല്ലാ വിഭാഗം ശ്രേണികളിലുമായി കഴിഞ്ഞമാസം വിറ്റുപോയത് 20.04 ലക്ഷം വാഹനങ്ങൾ. നഷ്‌ടം 22.41 ശതമാനം. 2018 സെപ്‌തംബറിൽ 25.84 ലക്ഷം വാഹനങ്ങൾ ഇന്ത്യക്കാർ വാങ്ങിയിരുന്നു.
സെപ്‌തംബറിന്റെ നഷ്‌ടം
കാർ : 33.4%
ടൂവീലർ : 23.29%
വാണിജ്യം : 39.06%
മൊത്തം : 22.41%