news

ജോളിയും ആയി പൊലീസിന്റെ മാരത്തണ്‍ തെളിവെടുപ്പ്

1. കൂടത്തായി കൂട്ട കൊലപാതക പരമ്പരിയിലെ മുഖ്യപ്രതി ജോളിയെ ആറിടത്ത് എത്തിച്ച് പൊലീസിന്റെ മാരത്തണ്‍ തെളിവെടുപ്പ്. പ്രതികളെ താമരശ്ശേരി ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചു. സിലിയുടെ കൊലപാതകവും ആയി ബന്ധപ്പെട്ട് ഷാജുവിനെയും സക്കറിയയെയും ചോദ്യം ചെയ്തു.തെളിവെടുപ്പും ആയി ബന്ധപ്പെട്ട് ജോളിയെ അന്വേഷണ സംഘം എന്‍.ഐ.ടി ക്യമ്പസില്‍ എത്തിച്ചിരുന്നു. ബ്യൂട്ടി പാര്‍ലറിലെ തെളിവെടുപ്പിന് ശേഷം ക്യാന്റിനില്‍ എത്തി. ജോളിയെ മുന്‍പ് കണ്ടിട്ടുണ്ട് എന്ന് തെളിവെടുപ്പിനിടെ കാന്റീന്‍ ജീവനക്കാരന്‍. എന്‍.ഐ.ടിയുമായി ജോളിയ്ക്ക് ഒരു ബന്ധവും ഇല്ല എന്ന് എന്‍.ഐ.ടി രജിസ്ട്രാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.




2. കൂടത്തായില്‍ നടന്ന അഞ്ച് കൊലപാതകങ്ങള്‍ക്കും സയനൈഡ് എത്തിച്ചത് മാത്യു. തെളിവെടുപ്പിനിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്യുവിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണസംഘം. മാത്യുവിന് പ്രജി കുമാറും ആയി ആറ് വര്‍ഷത്തെ പരിചയം മാത്രം. ഇതിന് മുന്‍പ് സയനൈഡ് ലഭിച്ചതിനെ കുറിച്ച് അവ്യക്തത തുടരുകയാണ്. അന്നമയ്ക്ക് ശേഷം ഉള്ള അഞ്ച് കൊലപാതകങ്ങളും മാത്യു അറിഞ്ഞു.
3. അതേസമയം, കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ആയി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നാളെ വടകരയില്‍ എത്തും. ഡി.ജി.പിയുടെ അധ്യക്ഷതയില്‍ നാളെ ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ഷാജുവിന്റെ മുന്‍ ഭാര്യ സിലിയെ കൊല്ലാന്‍ മൂന്നു തവണ ശ്രമിച്ചു എന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഷാജുവിന് ഇതേപറ്റി ആറിയാം ആയിരുന്നു. ഒരു തവണ മരുന്നില്‍ സയനൈഡ് കലര്‍ത്താന്‍ ഷാജുവും സഹായിച്ചു. അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി. മാത്യുവിന് ഒപ്പം പലപ്പോഴും മദ്യപിച്ചിരുന്നു എന്നും ജോളി വെളിപ്പെടുത്തിയിരുന്നു.
4. മാത്യു ജോളിയ്ക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടില്‍ വച്ചു തന്നെ എന്ന് അന്വേഷണ സംഘം. തെളിവെടുപ്പിനിടെ ഇരുവരും ഇക്കാര്യം സമ്മതിച്ചു. സയനൈഡ് രണ്ടു വട്ടം രണ്ട്കുപ്പികളിലായി നല്‍കി. ഒരു കുപ്പി ഉപയോഗിച്ചു. രണ്ടാമത്തേത് ഒഴുക്കി കളഞ്ഞു. രാവിലെ പൊന്നാമറ്റം വീട്ടില്‍ നടന്ന തെളിവെടുപ്പില്‍ രണ്ട് കീടനാശിനി കുപ്പികള്‍ അന്വേഷണ സംഘം കണ്ടെത്തി ഇരുന്നു. അന്നമ്മയെ കൊല്ലാന്‍ കീടനാശിനി ആണ് ഉപയോഗിച്ചത് എന്ന് ജോളി നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കി ഇരുന്നു
5. എറണാകുളം കാക്കനാട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു. സംഭവത്തില്‍ വിശദമായ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. നടപടി, മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
6. കാക്കനാട് അത്താണി സ്വദേശി ഷാലന്റെ മകള്‍ പതിനേഴ് വയസുകാരി ദേവികയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പറവൂര്‍ സ്വദേശി മിഥുനാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവാവും മരിച്ചു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന.
7. ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പി വോട്ട് കച്ചവടം നടത്തി. തോറ്റപ്പോള്‍ ഉത്തരവാദിത്വം ബി.ഡി.ജെ.എസില്‍ കെട്ടിവയ്ക്കുന്നു. വോട്ട് കച്ചവടത്തിന്റെ ഉത്തരവാദിത്വം ബി.ഡി.ജെ.എസിന് ഇല്ലെന്ന് തുഷാര്‍. പാലായിലെ സ്ഥാനാര്‍ത്ഥി എന്‍.ഹരിക്കും തുഷാറിന്റെ വിമര്‍ശനം. തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥി പങ്കെടുത്തില്ല. വെള്ളാപ്പള്ളിയുടെ പ്രസ്തവാന തിരിച്ചടി ആയെന്ന വിമര്‍ശനം ശരിയല്ല. എസ്.എന്‍.ഡി.പി യോഗങ്ങളില്‍ മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞിട്ടില്ല. എസ്.എന്‍.ഡി.പിക്കും വോട്ട് കച്ചവടത്തില്‍ പങ്കില്ല എന്നും തുഷാര്‍ വ്യക്തമാക്കി.
8. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികള്‍ വീണ്ടും അറസ്റ്റില്‍. പൊലീസ് പിടികൂടിയത്, സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയിരുന്ന കഴക്കൂട്ടത്തെ അഭിഭാഷകന്‍ ബിജു മോഹന്‍, വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സുഹൃത്ത് പ്രകാശ് തമ്പി, ക്യാരിയറായി പ്രവര്‍ത്തിച്ചിരുന്ന സെറീന എന്നിവരെ. കൊഫേ പോസ നിയമ പ്രകാരം ഉള്ള കുറ്റം ചുമത്തിയാണ് ജാമ്യത്തില്‍ ആയിരുന്ന ഇവരെ അറസ്റ്റ് ചെയ്തത്