ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭീനയരംഗത്തെത്തിയ താരമാണ് ദീപ്തി സതി. മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഡെയ്സി ഡേവിഡ് പകർത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറിൽ നടി പ്രത്യക്ഷപ്പെടുന്നത്.
നീനയ്ക്ക് ശേഷം മലയാളത്തിൽ ലവകുശ, സോളോ, പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്.. കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. പൃഥ്വിരാജ് നായകനായെത്തുന്ന ഡ്രൈവിംഗ് ലൈസൻസ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.
ഒരു മറാത്തി ചിത്രത്തിൽ ബിക്കിനി അണിഞ്ഞെത്തിയും ദീപ്തി സതി നേരത്തെ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്..