കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്രേഡിയത്തിൽ മാരുതി സുസുക്കി ഗ്രാൻഡ് ഒക്‌ടോബർ ഫെസ്‌റ്രിന് തുടക്കമായി. മാരുതി സുസുക്കി റീജിയണൽ മാനേജർ ആർ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്‌തു. സായ് സർവീസ് ജനറൽ മാനേജർ കൃഷ്‌ണകുമാർ, സി.ഇ.ഒ പി.ജി. സുനിൽ, ഇൻഡസ്‌സ് മോട്ടോഴ്‌സ് സി.ജി.എം സെബാസ്‌റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
പുതുതായി വിപണിയിലെത്തിയ എസ്-പ്രസോ ഉൾപ്പെടെ മാരുതിയുടെ എല്ലാ പുത്തൻ മോഡലുകളും ഫെസ്‌റ്റിൽ അണിനിരത്തിയിട്ടുണ്ട്. 50ലേറെ പ്രീ-ഓൺഡ് കാറുകളുടെ ഡിസ്‌പ്ളേയുമുണ്ട്. എസ്-പ്രസോ ടെസ്‌റ്റ് ഡ്രൈവ് ചെയ്യുന്നവർക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. ആകർഷകമായ ഓഫറുകളും ഫെസ്‌റ്റിൽ ലഭ്യമാണ്.