my-home-

വീട് നിർമ്മാണത്തിൽ വാസ്തുവിന് ഏറെ പ്രാധാന്യം കാല്പിക്കുന്നവരാണ് മലയാളികൾ. വീടുകളിൽ സ്ത്രീകൾക്ക് വലിയ സ്ഥാനം നൽകുന്നതിനാൽ വീട് നിർമ്മാണ വേളയിൽ സ്ത്രീകൾക്ക് ഊർജദായകമായ പല വാസ്തു വിദ്യകളും മലയാളികൾഉപയോഗിക്കാറുണ്ട്.


വീട്ടിലെ ഐക്യം മെച്ചപ്പെടുത്താന്‍ തെക്ക്‌ പടിഞ്ഞാറ്‌ ദിശയിൽ ഒരു കുടുംബ ഫോട്ടോ വയ്‌ക്കുന്നത് ഗുണം ചെയ്യും. വീടിന്റെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന തരത്തിൽ നേരേ മുകളിൽ ബീമുകൾ ഒന്നുമില്ല എന്ന്‌ ഉറപ്പ്‌ വരുത്തണം. അല്ലെങ്കിൽ ഇവ മനസിന്‌ അസ്വസ്ഥത നൽകും.

തെക്ക്‌ പടിഞ്ഞാറായി വലിയ ജനാലകൾ വരുന്നത്‌ ഒഴിവാക്കണം..സ്‌ത്രീകള്‍ ജോലി ചെയ്യുന്നവരാണെങ്കിൽ വിജയത്തിനായി വടക്ക്‌ ദിക്കിൽ വലിയ ജനാലകൾ വയ്‌ക്കുക. വീട്ടിനുള്ളിലേയ്‌ക്ക്‌ ആവശ്യത്തിന്‌ ലൈറ്റ്‌ വരുന്ന വിധത്തില്‍ ക്രമീകരിക്കുക. സൂര്യപ്രകാശവും കാറ്റും വെളിച്ചവുമെല്ലാം വീട്ടിൽ ഐശ്വര്യം നിറയ്‌ക്കും

നിങ്ങൾക്ക്‌ ക്ഷീണം, തളര്‍ച്ച, സുഖമില്ലായ്‌മ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ വീടിന്റെ കിഴക്ക്‌ ഭാഗത്ത്‌ സമയം ചെലവഴിക്കുക. വീടിന്റെ മധ്യഭാഗത്ത്‌ വലിയ വീട്ടുപകരണങ്ങളും മറ്റും വയ്‌ക്കരുത്‌. ഇത്‌ ബ്രഹ്മസ്ഥാനം ആയതിനാൽ കഴിവതും ഒഴിച്ചിടണം..

ടോയ്‍ലെറ്റിന്റെ വാതിൽ അടച്ചിടണം.. തുറന്നിരിക്കുന്ന ടോയ്‍ലെറ്റ് ഒരു തുറന്ന അഴുക്കുചാലാണെന്നും, അത് നിങ്ങളുടെ വീട്ടിലേക്ക് അഴുക്കും മാലിന്യവും കൊണ്ടുവരുമെന്നുള്ള വിശ്വാസമാണ് ഇതിന് പിന്നിൽ.

നിങ്ങളുടെ ബെഡ്റൂമിന്റെ വാതിലിൽ വ്യക്തിപരവും, സാമൂഹികവും, ഔദ്യോഗികവുമായ ഉന്നതിയെ സൂചിപ്പിക്കുന്നതിനായി രണ്ട് ഓടക്കുഴലുകൾ തൂക്കിയിടുക. വീട്ടിൽ വളരാതെ നശിച്ച സസ്യങ്ങൾ നീക്കം ചെയ്യുക. വളരുന്ന, പുതിയവ വയ്‌ക്കുക