തിരുവനന്തപുരം : ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക നായകന്മാർക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ച് സുരേഷ് ഗോപി എം.പി.
ബിഹാറിൽ ചിലർക്കെതിരെ കേസെടുത്തതിൽ കേരളത്തിലുള്ളവർക്ക് കാരണമില്ലാത്ത പ്രശ്നങ്ങളാണ് ഉള്ളത്. ഉത്തരേന്ത്യയിൽ വ്യാപകമായി ദളിതരെ കൊല്ലുന്നുവെന്ന് വ്യാജപ്രചാരണം നടത്തുകയാണ്. സത്യത്തിൽ പശുവിന്റെ പേരിൽ കൊല ചെയ്യപ്പെടുന്നുവെന്ന് പറയുന്നത് അസംബന്ധമാണ്. കൊലകളെല്ലാം നടക്കുന്നത് പെണ്ണുകേസിലാണെന്നും സുരേഷ് ഗോപി വട്ടിയൂർക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറഞ്ഞു.