കൊല്ലം ജില്ലയിൽ കൊട്ടാരക്കര കഴിഞ്ഞ് പള്ളിക്കൽ എന്ന സ്ഥലത്ത് ഒരു വീടിന്റെ പുറക് വശത്ത് സെ്ര്രപിക് ടാങ്കിന് വേണ്ടി എടുത്ത വലിയ കുഴിയിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. മഴക്കാലം ആയാലും വേനൽ കാലം ആയാലും, കിണറ്റിലും കുഴികളിലും, പട്ടികൂടിന് അടുത്ത് നിന്നും കിളിക്കൂടുകൾക്ക് അടുത്ത് നിന്നുമാണ് വാവയ്ക്ക് കൂടുതൽ പാമ്പുകളെയും കിട്ടിയിട്ടുള്ളത്. വാവ വരുന്നതും കാത്ത് ആ പ്രദേശത്തെ ജനങ്ങൾ പാമ്പിനെ കണ്ട വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടെന്ന് പറഞ്ഞ സ്ഥലത്തേക്ക് നടന്നു. മൂർഖൻ പാമ്പ് മാത്രമല്ല കൂട്ടിന് ഒരു വലിയ എലിയും ഉണ്ട്. വാവ ഉറക്കെ വിളിച്ചു പറഞ്ഞു. ഇറങ്ങി എടുക്കുക പ്രയാസകരമാണ്. അതിനാൽ ഒരു തോട്ട ഉപയോഗിച്ച് എടുക്കാൻ തീരുമാനിച്ചു. കുറച്ച് കഴിഞ്ഞിരുന്നു എങ്കിൽ മൂർഖൻ എലിയെ ഭക്ഷണം ആക്കിയേനെ. കുഴിക്ക് അകത്ത് ഒളിക്കാനും നിറയെ മാളങ്ങൾ. എന്തായാലും വാവ മൂർഖനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. ഒരു പ്രാവശ്യം തോട്ടയിൽ കുടുങ്ങി എങ്കിലും മൂർഖൻ തെന്നി മാറി. വീണ്ടും വാവ പാമ്പിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. അവിടെ നിന്ന് യാത്ര തിരിച്ച വാവ തിരുവനന്തപുരം മരുതുംകുഴിയിലെ ഉദയന്നൂർ ക്ഷേത്രത്തിന് മുന്നിൽ ഉള്ള ഒരു വാഴത്തോട്ടിൽ ആണ് എത്തിയത്. ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മണ്ണിന് അടിയിൽ ഒരു വലിയ മൂർഖൻ പാമ്പ്. വാല് പുറത്തേക്ക് ഇട്ടാണ് ഇരിക്കുന്നത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
വീഡിയോ