കാഞ്ഞാണി: വായ്പ വാങ്ങിയ പണത്തിന് പലിശ നൽകാത്തതിന്റെ പേരിൽ അപമാനിക്കപ്പെട്ട നിർമ്മാണ തൊഴിലാളി പൊലീസിന് കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു. മണലൂർ പുത്തനങ്ങാടി സ്വദേശി സിബുമോൻ (40) ആണ് മരിച്ചത്
നാലു വർഷം മുൻപ് സ്വകാര്യ വ്യക്തിയിൽ നിന്ന് വട്ടിപ്പലിശയ്ക്കു വാങ്ങിയ 5000 രൂപയ്ക്ക് ഇതിനകം പലിശ ഇനത്തിൽ മാത്രം 24000 രൂപ അടച്ചിരുന്നു.
രണ്ടു മാസത്തെ പലിശ മുടങ്ങിയതിന് സിബുമോനെ പൊതുജന മദ്ധ്യത്തിൽ അപമാനിച്ചതായി പറയുന്നു. ഇതിലുള്ള മനോവിഷമമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭാര്യ: ജോമി, മക്കൾ: ബ്രിസ്ജോ, ബ്രിജോസ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി അന്തിക്കാട് എസ്.ഐ കെ.ജെ. ജിനേഷ് പറഞ്ഞു.