balgium

ബ്രസൽസ്: കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ മത്സരത്തിൽ സാൻ മറീനോയെ മറുപടിയില്ലാത്ത 9 ഗോളുകൾക്ക് തകർത്ത് ബൽജിയം 2020ലെ യൂറോകപ്പ് ഫുട്ബാളിന് യോഗ്യത നേടുന്ന ആദ്യ ടീമായി. റൊമേലു ലുക്കാക്കു ഇരട്ടഗോളുകൾ നേടിയപ്പോൾ നാസർ ചാഡ്ലി, റ്റോബി ആൾഡർവിയെൾഡ്, യ്യൂറി ടൈലമെൻസ്, ക്രിസ്റ്റിയൻ ബെന്റെക്കി, യാരി വെഴ്ഷറീൻ, തിമോത്തി കസ്റ്റാനെ എന്നിവർ ഓരോ ഗോൾ വീതം നേടി. സാൻമറീനോയുടെ ക്രിസ്റ്ര്യൻ ബ്രോളിയുടെ വകയായി സെൽഫ് ഗോളും ബൽജിയത്തിന്റെ അക്കൗണ്ടിൽ എത്തി.റാങ്കിംഗിൽ ബെൽജിയം ഒന്നാം സ്ഥാനത്തും സാൻമറീനോ 210ാം സ്ഥാനത്തുമാണ്.

ഗ്രൂപ്പ് ഐയിൽ ഏഴു മത്സരങ്ങളിൽ നിന്ന് ഏഴു ജയവുമായി 21 പോയിന്റോടെയാണ് ബെൽജിയം യോഗ്യത ഉറപ്പാക്കിയത്.