ലൈവായി വാർത്ത വായിക്കുന്ന സമയത്ത് സ്വന്തം കുഞ്ഞ് ഫ്രെയിലിലേക്ക് കയറി വന്നാൽ എന്ത് സംഭവിക്കും. അങ്ങിനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എം.എസ്.എൻ.ബി.സി ചാനലിന്റെ റിപ്പോർട്ടർക്കാണ് അമളി പറ്റിയത്. സ്റ്റുഡിയോയിൽ വാർത്ത വായിക്കുന്നതിനിടയിൽ കോട്നി കൂബുമിന്റെ മകൻ അടുത്ത് വരികയായിരുന്നു. വടക്കൻ സിറിയയിൽ തുർക്കി നടത്തുന്ന വിമാനാക്രമണത്തെ കുറിച്ച് കൂലങ്കഷമായി ചർച്ച ചെയ്യുന്നതിനിടെയാണ് നാലുവയസുകാരൻ മകൻ ഫ്രെയിമിലേക്ക് ഓടിക്കയറിയത്.
ഉടൻ തന്നെ വാർത്തയിൽ നിന്ന് മാറാതെ ചിരിച്ച് കൊണ്ട്, ക്ഷമിക്കൂ, മകൻ എന്നോടൊപ്പമുണ്ട് എന്ന് പറഞ്ഞ ശേഷം അവർ ചർച്ച തുടരുന്നു. ചാനൽ തന്നെയാണ് ഈ രസകരമായ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ചിലപ്പോഴൊക്കെ അവിചാരിതമായ ബ്രേക്കിങ് ന്യൂസുകൾ നിങ്ങൾ ബ്രേക്കിങ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതിനിടെ സംഭവിക്കാം എന്നായിരുന്നു ട്വീറ്റ് ചെയ്തത്. രണ്ടര ലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.
Sometimes unexpected breaking news happens while you're reporting breaking news. #MSNBCMoms #workingmoms pic.twitter.com/PGUrbtQtT6
— MSNBC (@MSNBC) October 9, 2019