ഇഞ്ചി ദഹന പ്രശ്നങ്ങൾ അകറ്റുമെന്ന് അറിയാമല്ലോ. എന്നാൽ ഇഞ്ചി ചില പ്രത്യേക രീതിയിൽ മിശ്രിതമാക്കി കഴിക്കുന്നത് കൂടുതൽ ഗുണം നൽകും. ഇഞ്ചിയും തൈരും ചേർത്ത് കഴിക്കുന്നത് ദഹനം സുഗമമാക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും. മറ്രൊരു മികച്ച ഔഷധമാണ് ഇഞ്ചി പൈനാപ്പിൾ നീരിൽ ചേർത്ത് കഴിക്കുന്നത്. ഇത് ഗ്യാസ് ട്രബിളിനെയും നെഞ്ചെരിച്ചിലിനെയും പ്രതിരോധിക്കും. ആഹാരം കഴിച്ചാലുടൻ ശേഷം ഈ മിശ്രിതം കഴിക്കുന്നത് ദഹനം എളുപ്പത്തിലാക്കും.
ഇഞ്ചിനീരും തേനും ഇളംചൂടുള്ള വെള്ളത്തിൽ ചേർത്ത് കഴിക്കുന്നതും ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ഇഞ്ചിയും നാരങ്ങാനീരും ഉപ്പും ചേർത്ത് കഴിക്കുന്നത് നെഞ്ചെരിച്ചിൽ വയറുവേദന, ദഹനക്കേട് ഗ്യാസ് ട്രബിൾ എന്നിവയെ ശമിപ്പിക്കും. ദിവസവും രാവിലെ ആഹാരത്തിന് മുൻപ് ഇഞ്ചിയിട്ട് തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഔഷധമാണ്.