മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉത്സവാഘോഷങ്ങളിൽ സജീവം. ചിരകാലാഭിലാഷം സഫലമാകും. പുതിയ കരാർ ജോലികൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മവിശ്വാസം വർദ്ധിക്കും. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഭൂരിപക്ഷ അഭിപ്രായം മാനിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കാര്യനിർവഹണ ശക്തി വർദ്ധിക്കും. ആത്മസസംതൃപ്തിയുണ്ടാകും. കാര്യങ്ങൾ ചെയ്തുതീർക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വ്യക്തിതാൽപര്യം പ്രയോജനപ്പെടുത്തും. പുതിയ വ്യാപാരം തുടങ്ങും. ആഘോഷവേളകളിൽ സജീവം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. അറിവുള്ള മേഖലയിൽ പ്രവർത്തിക്കും. ജാമ്യം നിൽക്കരുത്.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വരവും ചെലവും തുല്യമായിരിക്കും. സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തും. നിർദ്ദേശങ്ങൾ സ്വീകരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വ്യക്തിസ്വാതന്ത്ര്യം ഉണ്ടാകും. പരിവർത്തനങ്ങൾക്ക് തയ്യാറാകും. വിട്ടുവീഴ്ചാ മനോഭാവം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ധർമ്മപ്രവൃത്തികൾ ചെയ്യും. സ്വയം പര്യാപ്തത ആർജിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് മാറും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കാര്യങ്ങൾ നിഷ്പ്രയാസം നടത്തും. മത്സരങ്ങളിൽ വിജയിക്കും. സഹപ്രവർത്തകരെ സഹായിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മുൻധാരണകൾ തിരുത്തും. ചുമതലകൾ ഏറ്റെടുക്കും. അനിശ്ചിതാവസ്ഥ പരിഹരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അശ്രാന്ത പരിശ്രമത്താൽ വിജയം. പുതിയ കർമ്മ പദ്ധതികൾ. ഔദ്യോഗിക പരിശീലനം നേടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ചർച്ചകളിൽ വിജയം. അസുലഭ നിമിഷങ്ങൾക്ക് സാക്ഷിയാകും. വിദേശയാത്രയ്ക്ക് തയ്യാറാകും.